Home‎ > ‎Recent News‎ > ‎

കുഞ്ഞിപ്പൈതങ്ങളുടെ ആദ്യത്തെ ക്രിസ്തുമസ്സ് ആഘോഷിച്ചു.

posted Jan 9, 2021, 11:50 AM by News Editor IL
ന്യൂ ജേഴ്സി: ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ കുഞ്ഞിപ്പൈതങ്ങളുടെ ആദ്യത്തെ ക്രിസ്തുമസ്സ് ആഘോഷം നടത്തപ്പെട്ടു. ക്രിസ്തുമസ്സ് തീരുകർമ്മങ്ങളോട് അനുബന്ധിച്ച് ഈ വർഷം പിറന്ന് ആദ്യമായി ജീവിതത്തിൽ ക്രിസ്തുമസ്സ് ആഘോഷിക്കുന്ന കുട്ടികളെ മാതാപിതാക്കൾ ദൈവാലയത്തിൽ കൊണ്ട് വരുകയും അവർക്ക് പ്രത്യേക സ്വീകരണവും പ്രാർത്ഥനയും നടത്തപ്പെടുകയും അവർക്ക് പ്രത്യേക സമ്മാനങ്ങൾ നൽകി ആദരിക്കുകയും ചെയ്തു. ഈവർഷം ന്യൂ ജേഴ്സ് ക്രിസ്തുരാജ ദൈവാലയത്തിൽ 11 പുതിയ കുഞ്ഞുങ്ങളെ സ്വീകരിച്ച് ആദരിക്കുകയും ദൈവത്തിന് കൃതജ്ഞത അർപ്പിച്ച് പ്രാർത്ഥിക്കുകയും ചെയ്തു.
Comments