Home‎ > ‎Recent News‎ > ‎

ക്നാ‍യ റീജിയൺ - പ്രീ മാര്യേജ് കോഴ്സ് ഡാളസ്സിൽ നടത്തപ്പെട്ടു.

posted Jul 28, 2017, 8:56 AM by News Editor   [ updated Jul 28, 2017, 8:57 AM ]
 
 ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ കീഴിലുള്ള ക്നാനായ റീജിയണിൻറ്റെ  നേത്യുത്വത്തിൽ, ഡാളസ്സ് ക്രിസ്തു രാജാ ക്നാനായ ദൈവാലയത്തിൽ വച്ച് ജൂലൈ 14 മുതൽ 16 വരെ ത്രിദിന പ്രീ - മാര്യേജ് കോഴ്സ് നടത്തപ്പെട്ടു. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി 15 യുവജനങ്ങൾ പങ്കെടുത്ത ഈ കോഴ്സിൽ വിവാഹിതരാകുവാൻ പോകുന്ന യുവതി യുവാക്കൾ അറിഞ്ഞിരിക്കേണ്ട വിവിധ വിഷയങ്ങളെ ആസ്‌പദമാക്കിയുള്ള ചർച്ചകളും സെമിനാറുകളും നടത്തപ്പെട്ടു. ക്നാനായ റീജിയണിലെ ഫാമിലി കമ്മീഷനാണ് ഈ കോഴ്സിന് നേത്യുത്വം നൽകിയത്.
 
ക്നാനായ റീജിയൺ ഡയറക്ടർ മോൺ. തോമസ് മുളവനാൽ, റെവ. ഫാ. ജോസ് ചിറപ്പുറത്ത്, ജോണി തെക്കേപ്പറമ്പിൽ, ജയ കുളങ്ങര, ബെന്നി കാഞ്ഞിരപ്പാറ, റെജിമോൻ തൊട്ടിയിൽ, ഡോക്ടർ ജിജാ തോമസ്, റ്റോണി പുല്ലാപ്പള്ളി എന്നിവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ചർച്ചകൾക്കും, സെമിനാറുകൾക്കും നേത്യുത്വം നൽകി.
 
അമേരിക്കയിലോ, നാട്ടിലോ  വിവാഹിതരാകുവാൻ ഉദ്ദേശിക്കുന്ന മുഴുവൻ കത്തോലിക്കാ യുവജനങ്ങളും ഈ കോഴ്സുകളിൽ പങ്കെടുക്കുടുത്ത് സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കണമെന്ന് റീജിയൺ ഡയറക്ടർ മോൺ. തോമസ് മുളവനാൽ അറിയിക്കുന്നു. ക്നാനായ റീജിയണിന്റെ ആഭിമുഖ്യത്തിലുള്ള അടുത്ത പ്രീ-മാര്യേജ് കോഴ്സ് ഒക്ടോബർ 20 മുതൽ 22 വരെ ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്. ഈ പ്രീ - മാര്യേജ് കോഴ്സിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 630 - 205 - 5078 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.
റിപ്പോർട്ട് 
ബിനോയ് കിഴക്കനടി