ചിക്കാഗോ: മോർട്ടൺഗ്രോവ് സെ.മേരിസ് ക്നാനായ പള്ളിയിൽ വച്ച് ക്നാനായ റീജിയന്റെ നേതൃത്വത്തിൽ പ്രതിനിധി സമ്മേളനം നടത്തപ്പെട്ടു. റീജിയന്റെ എല്ലാ ഇടവകയിലെയും മിഷനിലെയും വൈദികർ, സന്യസ്തർ, കൈക്കാരന്മാർ, പാസ്റ്ററൽ കൗൺസിൽ പ്രതിനിധികൾ, ഡി.ആർ.ഇ മാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. സെപ്തംബർ 28 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് റീജിയണിലെ എല്ലാ വൈദികരും ചേർന്നു അർപ്പിച്ച സമൂഹബലിയിൽ സെ.മേരിസ് ഇടവക വികാരിയും ക്നാനായ റീജിയൻ ഡയറക്ടറുമായ മോൺസിഞ്ഞോർ തോമസ് മുളവനാൽ മുഖ്യകാർമികത്വം വഹിച്ചു. തുടന്ന് നടന്ന പ്രതിനിധി സമ്മേളനം മോൺ. തോമസ് മുളവനാൽ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. നിലവിലുള്ള വിവിധ കമ്മീഷനുകളുടെ പ്രവർത്തനങ്ങൾ, ഭാവി കർമപരിപാടികൾ തുടങ്ങി ക്നനായ സമുഹം നേരിടുന്ന വിവിധ വിഷയങ്ങളെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്യപ്പെട്ടു. ചിക്കാഗോ സീറോ മലബാർ രൂപതാ മെത്രാൻ അഭിവന്ദൃ മാർ ജേക്കബ് അങ്ങാടിയത്ത് സമാപന ചടങ്ങിൽ പങ്കെടുത്തു. ക്നാനായ റീജിയന്റെ പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണെന്നും വളർച്ചയ്ക്കായി നാം പ്രാർത്ഥനയോടെ കാത്തിരിക്കുകയും ഊർജ്ജസ്വലമായി പ്രവർത്തിക്കുകയും ചെയ്യണമെന്നും അദ്ദേഹം തന്റെ പ്രസംഗത്തിൽ ഓർമിപ്പിച്ചു. ക്നാനായ റീജിയണിലെ എല്ലാ ഇടവകകളിൽ നിന്നുമായി 68 ഓളം പ്രതിനിധികൾ ഈ ഏകദിന സമ്മേളനത്തിൽ പങ്കെടുത്തു. |
Home > Recent News >