Home‎ > ‎Recent News‎ > ‎

ചിക്കാഗോ സെന്റ് മേരീസ് ദശവത്സര ആഘോഷ സമാപനം ജൂലൈ 18 ശനിയാഴ്ച .

posted Jul 10, 2020, 7:09 AM by News Editor IL   [ updated Jul 11, 2020, 1:30 PM ]
ചിക്കാഗോ: 
 ഒരു വർഷം വിവിധ കർമ്മ പരുപാടികളാൽ വ്യത്യസ്ഥമായ ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിന്റെ ദശവത്സര ആഘോഷം 18ാം തീയതി ശനിയാഴ്ച 10 am ന് അർപ്പിക്കുന്ന കൃതജ്ഞതാ ബലിയോടെ സമാപിക്കുന്നു. ഇടവകയിലെ എല്ലാം പ്രായ വിഭാഗത്തിൽ പെട്ടവരെയും ഉൾപ്പെടുത്തി കൊണ്ട് വിവിധ മത്സരങ്ങളും സംഗമ പരുപാടികളും ആഘോഷത്തിന്റെ ഭാഗമായി ക്രമീകരിച്ചു. സമാപന ആഘോഷത്തിന്റെ മുന്നോടിയായി പത്ത് ദിവസങ്ങളിൽ ഓരോ ദിനവും ഓരോ കൂടാരയോഗങ്ങൾക്കായി നീക്കി വെച്ച് കൃതജ്ഞതാ ബലിയർപ്പിച്ചു. ലോക് ടൗൺ വേളയിലും നിർദേശങ്ങൾ പാലിച്ച് കൊണ്ട് ദൈവജനത്തിന് വി.കുർബ്ബാനയിൽ പങ്കെടുക്കാനുള്ള ക്രമികരണങ്ങൾ ഒരുക്കി. ശനിയാഴ്ച രാവിലെ 10 am ന് സമാപനം കുറിച്ച് കൊണ്ടുള്ള കൃതജ്ഞതാബലി അർപ്പിക്കും.

Comments