Home‎ > ‎Recent News‎ > ‎

ക്നാനായ റീജിയൻ ഫണ്ട് സമാഹരണം ഉദ്‌ഘാടനം ചെയ്തു

posted Sep 15, 2016, 5:18 AM by News Editor   [ updated Sep 15, 2016, 5:19 AM ]

ഷിക്കാഗോ: 
നോർത്ത് അമേരിക്കയിലെ  ഷിക്കാഗോ സെൻറ് തോമസ്  സീറോ മലബാർ രൂപതയുടെ കീഴിലുള്ള ക്നാനായ റീജിയൻ്റെ അജപാലന ക്രോഡീകരണത്തിന് ആവശ്യമായ ഫണ്ട് സമാഹരണം ആരംഭിച്ചു. ക്നാനായ റീജിയൻ്റെ ദശാബ്ദി ആഘോഷവേളയിൽ ഇതു സംബന്ധിച്ച വിശദാംശങ്ങൾ റീജിയൻ ഫണ്ട് റെയിസിങ് കമ്മറ്റി അംഗങ്ങളായ ശ്രീ ജോയി നേടിയകാല, ശ്രീ ജോസ് പിണർകയിൽ, ശ്രീ പീറ്റർ കുളങ്ങര, ശ്രീമതി ഗ്രെസി വാച്ചാച്ചിറ എന്നിവരടങ്ങുന്ന കമ്മറ്റിക്കുവേണ്ടി ഫാ. ബോബൻ വട്ടംപുറത്ത് വിശദികരിച്ചു.റീജിയനിലെ പള്ളികളിലേയ്ക്കും മിഷനുകളിലേയ്ക്കുമുള്ള ടിക്കറ്റ്  തദവസരത്തിൽ വിതരണം ചെയ്തു. 

ഷിക്കാഗോ സേക്രഡ്‌ ഹാർട്ട് ഫൊറോന പള്ളിയുടെ ദശാബ്ദി ആഘോഷവേളയിൽ ഫണ്ട് സമാഹരണത്തിൻ്റെ ഉദ്‌ഘാടനം സീറോ മലബാർ സഭയുടെ തലവൻ  മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ  ജോർജ്ജ് ആലഞ്ചേരി മെത്രാപ്പോലീത്ത ശ്രീ ജോസ് പിണർകയിലിന് ആദ്യ ടിക്കറ്റ് നൽകി നിർവ്വഹിച്ചു. മെഗാ സ്‌പോൺസറായ ശ്രീ ജോൺ പുതുശ്ശേരി, ഒന്നാം സമ്മാനം സ്പോൺസർ ചെയ്ത ശ്രീ സോമൻ കോട്ടൂർ, രണ്ടാ൦ സമ്മാനം സ്പോൺസർ ചെയ്ത ശ്രീ ജെയ്മി മച്ചാത്തിൽ തുടങ്ങി 50 ഓളം പേർ തദവസരത്തിൽ സ്പോൺസർ തുകയുടെ ചെക്ക് സമ്മാനിച്ചു.      

റീജിയനിലെ എല്ലാ പള്ളികളിലും  മിഷനുകളിലും സ്പോൺസേഴ്സിനെ കണ്ടെത്തി പരമാവധി ടിക്കറ്റുകൾ വിറ്റഴിച്ച് ക്നാനായ റീജിയന്റെ ഫണ്ട് സമാഹരണം വിജയിപ്പിക്കണമെന്ന് ക്നാനായ റീജിയൻ ഡയറക്ടർ മോൺ. തോമസ് മുളവനാൽ  അഭ്യർത്ഥിക്കുന്നു. 2016 ഡിസംബർ 24 തിയതിയാണ്  റാഫിൾ നറുക്കെടുപ്പ് നടത്തപ്പെടുന്നത് .