Home‎ > ‎Recent News‎ > ‎

ക്നാനായ റീജിയൺ ഫാമിലി കോൺഫ്രൻസിന്റെ ആപ്തവാക്യം പ്രഖ്യാപിച്ചു.

posted Jan 10, 2017, 10:30 AM by News Editor   [ updated Jan 10, 2017, 10:30 AM ]
ചിക്കാഗോ: ക്നാനായ റീജിയന്റെ ആഭിമുഖ്യത്തിൽ ജൂൺ 28 മുതൽ ജൂലൈ 1 വരെ ചിക്കാഗോയിൽ വച്ച് നടത്തപെടുന്ന പ്രഥമ ഫാമിലി കോൺഫറൻസിന്റെ ആപ്തവാക്യം പ്രഖ്യാപിച്ചു. ക്നാനായ റീജിയൻ ഡിറക്ടറും ഫാമിലി കോൺഫ്രൻസ് കമ്മറ്റിയുടെ പ്രസിഡണ്ടുമായ ഫാ. തോമസ് മുളവനാൽ ആണ് "FOSTERING FAITH AND TRADITIONS IN THE KNANAYA FAMILIES" അഥവാ "വിശ്വാസവും പാരമ്പര്യങ്ങളും ക്നാനായ കുടുംബങ്ങളിൽ പരിപോഷിപ്പിക്കുക" എന്ന ആപ്തവാക്യം പ്രഖ്യാപിച്ചത്. കത്തോലിക്കാ വിശ്വാസവും ക്നാനായ പാരമ്പര്യങ്ങളും അതിന്റെ തനിമയിലും, യഥാർത്ഥ അർത്ഥത്തിലും മനസ്സിലാക്കുവാനും അവയെ ക്നാനായ കുടുംബങ്ങളിൽ പരിപോക്ഷിക്കുവാനുമുള്ള ഊർജ്ജം പകരുക എന്നുള്ള ദൗത്യമാണ് ഫാമിലികോൺഫ്രൻസ് കൊണ്ട് ഉദ്ദേശിക്കുക്കുന്നത് എന്ന് അദ്ദേഹം അറിയിച്ചു. സാമൂഹിക മാധ്യമങ്ങളുടെ ആധുനിക യുഗത്തിൽ, കുടുംബങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മൂല്യച്യുതിയും വികലമായ സഭാപരമായ കാഴ്ചപ്പാടുകളും തിരുത്തികൊണ്ടു, പുതിയ ഒരു തലമുറയെ വാർത്തെടുക്കുവാനും, സുറിയാനി കത്തോലിക്കാ സഭയുടെ വളർച്ചയിൽ നിർണ്ണായക പങ്കു വഹിച്ച ക്നാനായ സമുദായത്തിന്റെ പാരമ്പര്യങ്ങളെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കിക്കൊണ്ട്, വരും തലമുറകളിലേക്ക് അവയെ പകർന്നു നൽകുവാനും റീജിയണിലെ അംഗങ്ങളെ പ്രാപ്തരാക്കുക എന്നുള്ള ലക്ഷ്യമാണ് ക്നാനായ റീജിയന്റെ ഫാമിലി കോൺഫ്രൻസ് കൊണ്ട് ഉദ്ദേശിക്കുന്നത്.

നോർത്ത് അമേരിക്കൻ ക്നാനായ സമൂഹം ഉൾപ്പെടുന്ന ചിക്കാഗോ സീറോ മലബാർ രൂപത, 2017 യുവജന വർഷമായി ആചരിക്കുന്ന പശ്ചാത്തലത്തിൽ, ഫാമിലി കോൺഫ്രൻസിൽ യുവതീ യുവാക്കൾക്കായി ഏറ്റവും അനുയോജ്യമായ രീതിയിൽ സഭാത്മകവും സാമുദായികവുമായ പരിപാടികൾ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയാണ് എന്നും,  കുടുംബങ്ങളുടെ ആദ്ധ്യാത്മികവും സഭാത്മകവും സാമുദായികവുമായ പുരോഗതിക്കും ശാക്തീരണത്തിനും ഊന്നൽ കൊടുത്തുകൊണ്ട്, സെമിനാറുകളും, ധ്യാന പ്രസംഗങ്ങളും, ബൈബിളിനെ ആസ്പദമാക്കിയുള്ള കലാ പരിപാടികളും ഉൾപ്പെടുത്തിക്കൊണ്ടാണ് ഫാമിലി കോൺഫ്രൻസ് വിഭാവനം ചെയ്തിരിക്കുന്നത് എന്നും അദ്ദേഹം അറിയിച്ചു. പ്രസിദ്ധരായ ധ്യാന ഗുരുക്കന്മാരുടെ കുടുംബ നവീകരണ ചിന്തകൾ പങ്കു വെയ്ക്കുവാനും, വൈദീക മേലദ്ധ്യക്ഷന്മാരും, വൈദീകരും, സന്യസ്തരും വിശ്വാസ സമൂഹവും ഒരേ കൂടാരത്തിൽ ഒന്നിച്ച്, ക്നാനായ സമൂഹത്തിലെ സഭാ- സാമുദായിക വളർച്ചക്ക് ആക്കം കൂട്ടുവാൻ ഉതകുന്ന പരിപാടികൾ ആസൂത്രണം ചെയ്യുവാനും അവസരം ലഭിക്കത്തക്ക വിധത്തിൽ ഫാമിലി കോൺഫ്രൻസിന്റെ പരിപാടികൾ വിവിധ കമ്മറ്റികളുടെ നേതൃത്വത്തിൽ ക്രമീകരിച്ചുകൊണ്ടിരിക്കുകയാണ്.  കോൺഫ്രൻസിൽ രജിസ്റ്റർ ചെയ്യുവാൻ ആഗ്രഹമുള്ളവർ എത്രയും വേഗം തങ്ങളുടെ ഇടവകകളിലെയോ മിഷനുകളിലെയോ വൈദീകരുമായോ രെജിസ്ട്രേഷൻ കമ്മറ്റി അംഗങ്ങളുമായോ ബന്ധപ്പെട്ട് പൂർത്തിയാക്കണം എന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
ഫാ. തോമസ് മുളവനാൽ : 310 709 5111
ഫാ. എബ്രഹാം മുത്തോലത്ത് :773 412 6254
ഫാ. ബോബൻ വട്ടംപുറത്ത് :773 934 1644
ടോണി പുല്ലാപ്പള്ളി: 630 205 5078