ഇന്‍ഫന്റ് മിനിസ്‌ട്രിയുടെ, ക്‌നാനായ കാത്തലിക് റീജിണല്‍ തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗിക തുടക്കം കുറിച്ചു. കുഞ്ഞിപൈതങ്ങളുടെ തിരുനാളിനോടനുബന്ധിച്ച്, കിണ്ടര്‍ഗാര്‍ഡന്‍ മുതല്‍ മൂന്നാം ഗ്രേഡ് വരെയുള്ള കുട്ടികള്‍ക്കായി ഓണ്‍ലൈനിലൂടെ റിന്യൂ-2020 (Renew 2020) എന്ന പരിപാടി സംഘടിപ്പിച്ചു. ക്‌നാനായ റീജിണല്‍ വികാരി ജനറാള്‍ മോണ്‍. തോമസ് മുളവനാല്‍ പരിപാടികള്‍ ഉദ്‌ഘാടനം ചെയ്‌തു. ഇന്‍ഫന്റ് മിനിസ്‌ട്രി ഡയറക്‌ടര്‍ ഫാ. ബിന്‍സ് ചേത്തലില്‍, സിജോയ് പറപ്പള്ളില്‍ എന്നിവര്‍ സംസാരിച്ചു. അനോയിറ്റിംഗ് ഫയര്‍ കാത്തലിക് മിനിസ്‌ട്രി (എ.എഫ്.സി.എം) യിലെ അംഗങ്ങള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‌കി. ക്‌നാനായ കാത്തലിക് റീജിയണിലെ വിവിധ ഇടവകകളില്‍നിന്നും മിഷനുകളില്‍നിന്നുമുള്ള കുട്ടികള്‍ പരിപാടികളില്‍ പങ്കെടുത്തു. |
Home > Recent News >