നോർത്ത് അമേരിക്കയിലെ ക്നാനായ മിഷനുകളിലെയും ഇടവകളിലേയും പ്രാർഥന ഗ്രൂപ്പുകൾക്കും വചനപ്രഘോഷണ ശ്രുശ്രുഷകൾക്കും നേതൃത്വം നൽകുന്നവരുടെ ഓറിയൻറ്റേഷൻ ചിക്കാഗോ സെൻറ് മേരീസ് ക്നാനായ ദേവാലയത്തിൽ Nov 19, 20 തീയതികളിൽ നടന്നു. 35 ഓളം പ്രതിനിധികൾ പങ്കെടുത്തു. റവ. ഫാ. കുര്യൻ കാരിക്കൽ, ബ്രദർ സന്തോഷ് (ക്രിസ്റ്റിൻ) എന്നിവർ പരിശീലന പരിപാടികൾ നയിച്ചു. റീജിയണൽ ഡയറക്ടർ ഫാ. തോമസ് മുളവനാൽ, ഫാ. സുനി പടിഞ്ഞാറേക്കര, ഫാ. ബോബൻ വട്ടംപുറത്ത്, സാബു മഠത്തിപ്പറമ്പിൽ, ബിബി തെക്കനാട്ട് തുടങ്ങിയവർ നേതൃത്വം നൽകി. 2017 ജനുവരി 28 - 29 തീയതികളിൽ 'സെനക്കിൾ മിറ്റ് ' എന്ന പേരിൽ പ്രേഷിതാഭിമുഖ്യമുള്ളവരുടെ കൂട്ടായ്‌മ ചിക്കാഗോ സെൻറ് മേരീസിൽ വച്ച് നടത്തുവാൻ തീരുമാനിച്ചു. ക്നാനായ റീജിയണിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങൾക്കുമായുള്ള പ്രാർഥന സഹായ സംഘവും രൂപികരിച്ചു .എല്ലാ ദിവസവും ഷിക്കാഗോ സമയം രാത്രി 9 pm ന് ടെലി കോൺഫറൻസ് ജപമാല നടത്താനും തീരുമാനിച്ചു . # 8479614901. കൂട്ടായ്മ്മയുടെ സമാപനത്തിൽ അഭി. ജോയ് ആലപ്പാട്ട് പിതാവ് സന്ദേശം നൽകി. |
Home > Recent News >