Home‎ > ‎Recent News‎ > ‎

ക്നാനായ റീജിയണൽ ഫണ്ട് സമാഹരണം പുരോഗമിക്കുന്നു; ന്യൂ ജേഴ്‌സി, ഫിലാഡൽഫിയ മിഷനുകൾ ലക്ഷ്യ പ്രാപ്തിയിൽ

posted Nov 8, 2016, 4:33 PM by News Editor   [ updated Nov 13, 2016, 10:50 AM ]
ക്നാനായ റീജിയണൽ ഫണ്ട് സമാഹരണം റീജിയണിലെ ഇടവകളിലും മിഷനുകളിലുമായി  പുരോഗമിക്കുന്നു.  ക്നാനായ റീജിയണൽ ഫണ്ട് സമാഹരണം പാതി വഴി പിന്നിടുമ്പോൾ ന്യൂ ജേഴ്‌സി, ഫിലാഡൽഫിയ മിഷനുകളിലെ ഫണ്ട് സമാഹരണം ലക്ഷ്യ പ്രാപ്തിയിൽ എത്തിനിൽക്കുന്നു. ന്യൂ ജേഴ്‌സി, ഫിലാഡൽഫിയ  മിഷനുകളിലെ മുഴുവൻ അംഗങ്ങളുടെയും ആത്മാർത്ഥമായ സഹകരണവും പിന്തുണയുമാണ്  ഏറ്റവും വേഗത്തിൽ  ഫണ്ട് സമാഹരണം ലക്ഷ്യ പ്രാപ്തിയിൽ എത്താൻ സഹായിച്ചതെന്ന് മിഷൻ ഡയറക്ടർ റവ. ഫാ. റെനി കട്ടേൽ പറഞ്ഞു. ഈ സംരഭത്തോട് ആത്മാർത്ഥമായി  സഹകരിച്ച   മിഷനിലെ മുഴുവൻ അംഗങ്ങളോടും  മിഷൻ ഡയറക്ടർ റവ. ഫാ. റെനി കട്ടേൽ നന്ദി  അറിയിച്ചു.  റീജിയണിലെ വിവിധ കർമ്മപദ്ധതികൾക്കായി നടത്തുന്ന Raffle 2016 to benefit Knanaya Catholic Region എന്ന പദ്ധതിയിൽ പങ്കുചേർന്ന് വിജയിപ്പിക്കന്നമെന്ന്  റവ ഫാ തോമസ് മുളവനാൽ അഭ്യർഥിച്ചു. Raffle നറുക്കെടുപ്പ് ഡിസംബർ 24 ന് നടക്കും.