ചിക്കാഗോ: സിറോ മലബാർ രൂപതയുടെ ക്നാനായ റീജിയൻറെ ആഭിമുഖ്യത്തിൽ എല്ലാ ക്നാനായ ഇടവകകളെയും മിഷനുകളെയും പങ്കെടുപ്പിച്ചു എസ്രാ മീറ്റ് ( എസ്രാ സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ) വിജയകരമായി നടത്തപ്പെട്ടു . നവംബർ 10- ന് രാവിലെ ദിവ്യ ബലിയോടെ ആരംഭിച്ച പ്രതിനിധി കൂട്ടായ്മ്മ ക്നാനായ റീജിയണൽ ഡയറക്ടറും വികാരി ജനറാളുമായ റവ മോൺ . തോമസ് മുളവനാൽ ഉത്‌ഘാടനം ചെയ്തു. മൂന്ന് ദിവസം നീണ്ടു നിന്ന പരിശീലനപരിപാടികൾക്ക് ചിക്കാഗോ, മിനിസോട്ടാ, ഡിട്രോയിറ്റ്, സാൻഹൊസെ, ലോസ് ആഞ്ചലസ്, അറ്റ്ലാൻറ്റാ, താമ്പ , മിയാമി, ഹ്യൂസ്റ്റൺ, ന്യൂയോർക്, ന്യൂജേഴ്‌സി തുടങ്ങിയ പ്രേദേശങ്ങളിൽ നിന്നുമായി എൺപതിലധികം പ്രതിനിധികൾ പങ്കെടുത്തു. റവ .ഫാ. സുനിൽ ഐനെക്കാട്ട്, റവ മോൺ . തോമസ് മുളവനാൽ, ബ്ര. സന്തോഷ് റ്റി. റവ ഫാ സുനി പടിഞ്ഞാറേക്കര, റവ ഫാ എബ്രഹാം മുത്തോലത്ത്, റവ ഫാ ബോബൻ വട്ടംപുറത്ത് ബ്ര . ബിജു, ശ്രീ .ബിബി തെക്കനാട്ട്, ശ്രീ .സാബു മഠത്തിപ്പറമ്പിൽ തുടങ്ങിയവർ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകി. ദിവ്യകാരുണ്യ സന്നിധിയിൽ മധ്യസ്ഥശ്രുശ്രുഷക്ക് ഒരുക്കുക, വിവിധ ആത്മീയ സ്രോതസുകൾ, ഇടവകയുടെ വിശുദ്ധതികരണത്തിന് പ്രയോജനപ്പെടുത്തുക, കുടുംബ വിശുദ്ധികരണത്തിനും സഭാ സാമുദായിക നവീകരണത്തിനുമായ പുനഃസുവിശേഷവൽക്കരണത്തിന് സജ്ജരാക്കുക, കുട്ടികൾക്കും യുവജനങ്ങൾക്കും കാലഘട്ടത്തിന് ഉതകുന്ന വിശ്വാസ പരിശീലനും വ്യക്തിസഭകളുടെആത്മീയതയും, പകർന്നു നൽകുക തുടങ്ങിയ തുടർപരിശീലന നിർദേശങ്ങൾ ചർച്ച ചെയ്യപ്പെട്ടു. പ്രാർഥനാ ഗ്രുപ്പുകൾക്ക് നേത്ര്യത്വം നൽകുന്നത്തിനും, സഭാ പാരമ്പര്യങ്ങളോട് ചേർന്ന് നിൽക്കുന്ന വചന വ്യാഖ്യാനം നൽകുന്നതിനും , കുടുംബസന്ദർശനം , പ്രാർഥന , പരിഹാരപ്രവർത്തികൾ വഴി, ഇന്നത്തെ തലമുറ അഭിമുഖരിക്കുന്ന പ്രശ്നങ്ങൾക്ക് ആത്മീയമായ തലത്തിൽ പ്രതിവിധി കാണുന്നത്തിനും പ്രേരകമായ ഒട്ടനവധി വിഷയങ്ങളും ഗ്രൂപ്പ് ചർച്ചകളും പ്രതിനിധി സമ്മേളനത്തിൻറ്റെ ഭാഗമായിരുന്നു.ക്നാനായ റീജിയനിലെ വിവിധ ആത്മീയശ്രുശ്രുഷകളെ കോർത്തിണക്കുന്നതിന് സഹായിക്കുവാൻ നിരവധി കോർഡിനേറ്റേഴ്സ്റ്റിൻറ്റെ സഹായം വാഗ്ദ്ദാനം ചെയ്യപ്പെട്ടു. പങ്കെടുത്ത എല്ലാവർക്കും പുതിയ ദിശാബോധം നൽകുവാൻ എസ്രാ മീറ്റ് പരിശീലന പരിപാടികൾ സഹായകമായി. സ്റ്റീഫൻ ചോള്ളເമ്പൽ . |
Home > Recent News >