Home‎ > ‎Recent News‎ > ‎

ക്നാനായ റീജിയൺ കുട്ടി വിശുദ്ധർ വിജയികളെ പ്രഖ്യാപിച്ചു.

posted Dec 22, 2020, 8:33 PM by News Editor IL
ചിക്കാഗോ രൂപത ക്നാനായ റീജിയൻ ലിറ്റിൽ ഫ്ളവർ മിഷൻ ലീഗിന്റെ നേതൃത്വത്തിൽ സകല വിശുദ്ധരുടെയും തീരുനാളിനോട് അനുബന്ധിച്ച് നടത്തിയ കുട്ടി വിശുദ്ധർ വീഡിയോ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. 88 പേർ പങ്കെടുത്ത മത്സരത്തിൽ ഡിട്രോയിറ്റ്ഇടവക ഹെലൻ മങ്ങാട്ട് ,ഹൂസ്റ്റൺ ഇടവക ശ്രേയ വെള്ളിയാൻ ഒന്നാംസ്ഥാനവും , ലോസ് ആഞ്ചലോസ് ഇടവക രെഹ വില്ലൂത്തറ, ഹൂസ്റ്റൺ ഇടവക ശില്പ വെള്ളിയാൻ എന്നിവർ രണ്ടാം സ്ഥാനവും, ഡിട്രോയിറ്റ് ഇടവക ക്രിസ്റ്റഫർ താനിക്കുഴിയിൽ, ന്യൂ ജേഴ്സി ഇടവക ആൻ ലിയ കുളങ്ങായിൽ എന്നിവർ മൂന്നാം സ്ഥാനവും സ്വന്തമാക്കി. ക്നാനായ റീജിയൺ വികാരി ജനറാൾ ഫാ തോമസ്സ് മുളവനാൽ എല്ലാവരെയും പ്രത്യേകം അഭിനന്ദിച്ചു.
Comments