Home‎ > ‎Recent News‎ > ‎

ക്നാനായ റീജിയൺ ഇടവകയെ ചേർത്ത് പിടിച്ച് യുവജന ശക്തി.

posted Oct 15, 2020, 11:23 PM by News Editor IL
 ഇടവക ദൈവാലയത്തോടുള്ള സ്നേഹം പ്രകടമാക്കി കൊണ്ട് ഡാളസ്സ് ഇടവകയിലെ യുവജനങ്ങൾ മാതൃകയാകുന്നു. യുവജനങ്ങൾ ദൈവാലയത്തിൽ നിന്ന് അകലുന്നു എന്ന സ്വരം ഉയരുമ്പോൾ ഒരു കൂട്ടം ചെറുപ്പക്കാർ ഇവിടെ വ്യത്യസ്ഥമാകുന്നു . ക്നാനായ റീജിയൺ ഡാളസ്സ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിലെ യുവജനങ്ങൾ ദശവത്സരത്തിലെ തിരുനാൾ ആഘോഷത്തിന്റെ നിറവിൽ 32 യുവജനങ്ങൾ അടുത്ത വർഷം തങ്ങളുടെ ഇടവക ദൈവാലയത്തിന്റെ തിരുനാൾ ഏറ്റെടുത്ത് നടത്തുവാൻ മുന്നോട്ട് വന്നിരിക്കുന്നത്. മുന്നോട്ടുള്ള തങ്ങളുടെ കുതിപ്പിൽ ഇടവക ദൈവാലയത്തെ ചേർത്ത് പിടിക്കുന്ന യുവജന ശക്തി ക്നാനായ റീജിയണ് പുത്തൻ ഉണർവ്വ് പ്രദാനം ചെയ്യുന്നു. ഇവരുടെ മാതൃക ഏവരുടെയും പ്രശംസ ഏറ്റുവാങ്ങി .

Comments