Home‎ > ‎Recent News‎ > ‎

ക്നാനായ റീജിയൻ എസ്ര മീറ്റ് ചിക്കാഗോ മോർട്ടൺഗ്രോവ് സെന്‍റ് മേരീസ് ദൈവാലയത്തിൽ

posted Sep 17, 2018, 8:33 AM by News Editor   [ updated Sep 17, 2018, 8:34 AM ]
ചിക്കാഗോ: ക്നാനായ റീജിയന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രാർത്ഥന-പഠന-പരിശീലന ധ്യാനം, എസ്ര മീറ്റ്, സെപ്തംബർ 21 മുതൽ 23 വരെ ചിക്കാഗോ മോർട്ടൺഗ്രോവ് സെന്‍റ് മേരീസ് ക്നാനായ ദൈവാലയത്തിൽ നടത്തപ്പെടുന്നു. ക്നാനായ റീജിയണിലെ 14 ഇടവകകളുടെയും  ആഭിമുഖ്യത്തിൽ സംയുക്തമായി നടത്തപ്പെടുന്ന എസ്ര മീറ്റിൽ റീജിയണിലെ ആത്മീയ കൂട്ടായ്മകൾക്ക് നേതൃത്വം കൊടുക്കുന്നവർ പങ്കെടുക്കുന്നു. ഭാവിയിൽ ഇത്തരം കൂട്ടായ്മകളിൽ പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നവർക്കും ഇതിൽ പങ്കെടുക്കുവാൻ അവസരം ഒരുക്കുന്നുണ്ട്. വിവിധ പ്രായപരിധിയിലുള്ളവരുടെ ആത്മീയ ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കുവാൻ താൽപര്യമുള്ളവരെ കണ്ടെത്തി ഇത്തരം പ്രവർത്തനങ്ങളെ ആത്മീയമായി മുന്നോട്ട് നയിക്കുവാൻ വേണ്ട പ്രോത്സാഹനം നൽകുകയും ചെയ്യുമെന്ന് ക്നാനായ റീജിയൻ ഡയറക്ട മോൺ. തോമസ് മുളവനാൽ അറിയിച്ചു.