ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ കീഴിലുള്ള ക്നാനായ റീജിയണിന്റെ ആഭിമുഖ്യത്തിൽ, ഒക്ടോബർ 21 മുതൽ 23 വരെ പ്രീ-മാര്യേജ് കോഴ്സ് നടത്തപ്പെട്ടു. ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൽ വച്ച് നടത്തപ്പെട്ട ഈ ത്ര്വിദിന കോഴ്സിൽ അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 18 യുവജനങ്ങൾ പങ്കെടുത്തു. വിവാഹിതരാകുവാൻ പോകുന്ന യുവതി യുവാക്കൾ അറിഞ്ഞിരിക്കേണ്ട വിവിധ വിഷയങ്ങളെ ആസ്‌പദമാക്കി ക്നാനായ റീജിയൺ ഡയറക്ടർ മോൺ. തോമസ് മുളവനാൽ, വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്, ഫാ. പോൾ ചാലിശ്ശേരി, ശ്രി. ബെന്നി കാഞ്ഞിരപ്പാറ, ശ്രി. ജോണി തെക്കേപറമ്പിൽ, ശ്രിമതിജയ കുളങ്ങര, ശ്രിമതി ആൻസി ചേലക്കൽ, ഡോ. അജിമോൾ പുത്തൻപുരയിൽ,ശ്രി. റോണി & ശ്രിമതി റ്റാനിയ പുത്തൻപറമ്പിൽ, ശ്രി. ടോം മൂലയിൽ, ശ്രി.ടോണി പുല്ലാപ്പള്ളി തുടങ്ങിയവർ ക്ലാസ്സുകൾ നയിച്ചു.
ക്നാനായ റീജിയണിന്റെ ആഭിമുഖ്യത്തിലുള്ള അടുത്ത പ്രീ-മാര്യേജ് കോഴ്സ് 2017 മാർച്ച് 3 മുതൽ 5 വരെ ഷിക്കാഗോ സെന്റ്. മേരീസ് ദൈവാലയത്തിൽ വച്ച്നടത്തപ്പെടുന്നതാണ്. അമേരിക്കയിലൊ, നാട്ടിലൊ വിവാഹിതരാകുവാൻ ഉദ്ദേശിക്കുന്ന മുഴുവൻ കത്തോലിക്കാ യുവജനങ്ങളും ഇത്തരം കോഴ്സുകളിൽ പങ്കെടുക്കുടുത്ത് സർട്ടിഫിക്കറ്റുകൾ സ്വന്തമാക്കണമെന്ന് റീജിയൺ ഡയറക്ടർമോൺ. തോമസ് മുളവനാൽ അറിയിക്കുന്നു.
പ്രീ-മാര്യേജ് കോഴ്സിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അവരുടെ പേരുകൾ നേരത്തേതന്നെ 630 - 205 - 5078 എന്ന നമ്പറിൽ വിളിച്ച് റെജിസ്റ്റർ ചെയ്യേണ്ടതാണ്. Reporter: Mr. Binoy Stephen Kizhakkanadiyil |
Home > Recent News >