Home‎ > ‎Recent News‎ > ‎

ക്നാനായ ഫാമിലി കോൺഫ്രൻസ്: ന്യൂജേഴ്‌സിയിൽ രജിഷ്ട്രേഷന് ഉജ്ജ്വല തുടക്കം

posted Dec 27, 2016, 9:40 AM by News Editor

ചിക്കാഗോ: നോർത്ത് അമേരിക്കയിലെ ക്നാനായ കാത്തലിക്ക് റീജിയന്റെ ആഭിമുഖ്യത്തിൽ 2017 ജൂൺ 28 മുതൽ ജൂലൈ 1 വരെ ചിക്കാഗോയ്ക്ക് അടുത്ത്, സെന്റ് ചാൾസിലെ ഫെസന്റ് റൺ റിസോർട്ടിൽ വച്ച്  നടത്തപെടുന്ന പ്രഥമ ഫാമിലി കോൺഫറൻസിന്റെ, ന്യൂജേഴ്‌സി ക്നാനായ കാത്തലിക്ക് മിഷനിലെ റെജിഷ്ട്രേഷന് ഉജ്ജ്വല തുടക്കമായി . തിരുപ്പിറവി ദിനത്തിലെ വി. കുർബ്ബാനയ്ക്ക് ശേഷമാണ് രജിഷ്ട്രേഷന്റെ ഉദ്ഘാടനം നടത്തപ്പെട്ടത്.  മിഷൻ അംഗങ്ങളായ അലക്സ് & ഷീല നെടുംതുരുത്തിൽ ദമ്പതികളിൽ നിന്നും രജിഷ്ട്രേഷൻ സ്വീകരിച്ചുകൊണ്ടാണ് മിഷനിലെ രജിഷ്ട്രേഷന് ഔദ്യോഗികമായ തുടക്കം കുറിച്ചത്. ആദ്യ ദിനത്തിൽ തന്നെ 25 കുടുംബങ്ങൾ ഫാമിലി കോൺഫ്രൻസിൽ രജിഷ്ട്രേഷൻ നടത്തുവാൻ മുന്നോട്ടു വന്നു. മിഷൻ ഡയറക്ടർ ഫാ. റെനി കട്ടേൽ റെജിസ്ട്രഷന് നേതൃത്വം നൽകി.