Home‎ > ‎Recent News‎ > ‎

ക്നാനായ മലങ്കര കത്തോലിക്കാ പുനരൈക്യ ശതാബ്ദി ആഘോഷിച്ചു.

posted Oct 3, 2021, 6:23 PM by News Editor IL

ചിക്കാഗോ: ക്നാനായ കത്തോലിക്കാ പുനരൈക്യ പ്രസ്ഥാനത്തിന് മലങ്കര റീത്ത് സ്ഥാപിച്ചൂകിട്ടിയതിന്റെ ശതാബ്ദി ആഘോഷിച്ചു. 1653 ൽ കുനംകുരിശ് സത്യത്തിനുശേഷം യാക്കോബായ വിശ്വാസം സ്വീകരിച്ചവരുടെ പിൻതലമുറയിൽപ്പെട്ടവർ കത്തോലിക്കാ വിശ്വാസത്തിലേയ്ക്കു് പുനരൈക്യ പ്പെട്ടുവാൻ ആഗ്രഹിച്ചവർക്കുവേണ്ടി 1921 ലാണ് മലങ്കര റീത്ത് റോമാ സിംഹാസനം ആദ്യമായി സ്ഥാപിച്ചുതന്നത്. അന്ന് കോട്ടയം രൂപതാദ്ധ്യക്ഷനായിരുന്ന മാർ അലക്സാണ്ഡർ ചൂളപ്പറമ്പിൽ ലാണ് പുനരൈക്യ ശ്രമങ്ങൾക്കു് നേതൃത്വം നല്കിയത്. കോട്ടയം അതിരൂപതയിൽ ഇന്ന് സീറോ മലബാർ, സിറോ മലങ്കര എന്നീ രണ്ടു റീത്തുകളിൽ ആരാധനക്രമം പരികർമ്മം ചെയ്യുന്നുണ്ട്. ഈ ചരിത്ര സംഭവത്തിന്റെ ശദാബ്ധിയാഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബർ 19 ഞായറാഴ്ച വൈകിട്ട് 5.30ന് ചിക്കാഗോ സെ. മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ വച്ച് ഫാ.ബാബു മഠത്തിപ്പറമ്പിലിന്റെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ ബലി അർപ്പിച്ചു. ഫാ. തോമസ് മുളവനാൽ, ഫാ. റെജി തണ്ടാശ്ശേരി, ഫാ. ജോസഫ് തച്ചാറ എന്നിവർ ദിവ്യബലിയിൽ സഹകാർമ്മികരായിരുന്നു.

വി. കുർബാനയ്ക്കു ശേഷം ചേർന്ന ശദാബ്ദി സമ്മേളനം വികാരി ജനറാൾ മോൺ. തോമസ് മുളവനാൽ ഉദ്ഘാsനം ചെയ്‌തു. ഡാളസ് ക്‌നാനായ കത്തോലിക്കാ പള്ളി വികാരി ഫാ. റെനി കട്ടേൽ, കെ.സി.സി.എൻ. എ. പ്രസിഡൻറ് ശ്രീ. സിറിയക് കൂവക്കാട്ടിൽ തുടങ്ങിയവർ ആശംസകൾ നേർന്നു. ചടങ്ങിന്റെ ഫാ. ജോസഫ് തച്ചാറ ഏവർക്കും സ്വാഗതം ആശംസിച്ചു. കോട്ടയം അതിരൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട്, അഭിവന്ദ്യ ഗീവർഗീസ് മാർ അപ്രേം, അഭിവന്ദ്യ ഫീലിപ്പോസ് മാർ സ്റ്റെഫാനോസ് എന്നീ പിതാക്കന്മാരുടെ വീഡിയോ സന്ദേശത്തിലൂടെ നൽകിയ ആശംസകൾ ചടങ്ങിനെ ഏറെ ധന്യമാക്കി. ചിക്കാഗോ മലങ്കര ദൈവാലയത്തിൽ നിന്നും സ്ഥലം മാറുന്ന വികാരി ഫാ.ബാബു മഠത്തിപ്പറമ്പിലിന് യാത്രയയപ്പും തദവസരത്തിൽ നടത്തപ്പെട്ടു. ശ്രീമതി ജെസ്സി സിറിയക് തോട്ടിച്ചിറ ചടങ്ങിന്റെ സമാപനത്തിൽ ഏവർക്കും നന്ദി പറഞ്ഞു.

റിപ്പോർട്ട്: സ്റ്റീഫൻ ചൊള്ളംബേൽ ചിക്കാഗോ.
ą
News Editor IL,
Oct 3, 2021, 6:23 PM
Comments