Home‎ > ‎Recent News‎ > ‎

ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ ഇടവകയിൽ പുഷ്പവടി നിർമ്മാണ മത്സരം.

posted Jan 9, 2021, 11:48 AM by News Editor IL   [ updated Jan 9, 2021, 11:54 AM ]

ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിൽ വിമൺസ് മിനിസ്ടിയുടെ നേതൃത്വത്തിൽ വി യൗസേപ്പിതാവിന്റെ വർഷാചരണത്തോട് അനുബന്ധിച്ച് പുഷ്പവടി നിർമ്മാണ വീഡിയോ മത്സരം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 14 ഞായറാഴ്ച വിമൻസ് മിനിസ്ട്രിയുടെ പ്രവർത്തന വർഷോദ്ഘാടനം നടത്തപ്പെടും . കുടുംബ സമേതം പങ്കെടുക്കാവുന്ന പത്ത് മിനിട്ട് ദൈർഘ്യം ഉള്ള ഈ മത്സരം വി യൗസേപ്പിതാവിന്റെ വർഷാചരണത്തിന്റെ ചൈതന്യ നിറവിൽ ഏറെ വ്യത്യസ്ഥമായി മാറുന്നു. വീമൺസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഈ മത്സരത്തിൽ ഇതിനോടകം നിരവധി കുടുംബങ്ങൾ പേരുകൾ രജിസ്ടർ ചെയ്തു.

ą
News Editor IL,
Jan 9, 2021, 11:54 AM
Comments