Home‎ > ‎Recent News‎ > ‎

കെ.എസ്.എസ്.എസ് തയ്യല്‍ മെഷീന്‍ ചലഞ്ച് പദ്ധതിയ്ക്ക് തുടക്കമായി.

posted Jul 26, 2020, 1:16 PM by News Editor IL


കോട്ടയം: കോവിഡ് 19 വ്യാപന  പശ്ചാത്തലത്തില്‍ വനിതകള്‍ക്കായി വരുമാന സംരംഭക സാധ്യതകള്‍ തുറന്ന് കൊടുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം  അതിരൂപതയുടെ  സാമൂഹ്യ  സേവന  വിഭാഗമായ  കോട്ടയം സോഷ്യല്‍  സര്‍വീസ്  സൊസൈറ്റിയുടെ  നേതൃതത്തില്‍ നടപ്പിലാക്കുന്ന തയ്യല്‍  മെഷീന്‍  ചലഞ്ച് പദ്ധതിയ്ക്ക് തുടക്കമായി. അമേരിക്കയിലെ ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ നിര്‍വ്വഹിച്ചു. കോവിഡ് പ്രതിസന്ധിയുടെ ഈ കാലഘട്ടത്തില്‍ സഹമനുഷ്യരോട് കരുതല്‍ ഉള്ളവരായി ജീവിക്കുവാന്‍ ഓരോരുത്തര്‍ക്കും കഴിയണമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ഏറ്റുമാനൂര്‍ ബ്ലോക്ക പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ ജോര്‍ജ്ജ് പുല്ലാട്ട്, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍. അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍ , കോര്‍ഡിനേറ്റര്‍ മേഴ്‌സി സ്റ്റീഫന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ലോക് ഡൗണ്‍  മൂലം  വീട്ടില്‍  ഇരിക്കുന്ന  വനിതകള്‍ക്ക് കോവിഡ് പ്രധിരോധത്തിനായുള്ള  മാസ്‌ക്  ഉള്‍പ്പടെയുള്ള  തയ്യല്‍  ജോലികള്‍  ചെയ്തു  വരുമാനം  കണ്ടെത്തുവാന്‍ അവസരം  ഒരുക്കുക  എന്ന  ലക്ഷ്യത്തോടെയാണ്  തയ്യല്‍ മെഷീന്‍ ചലഞ്ച് കെ.എസ്.എസ്.എസ് സംഘടിപ്പിച്ചത്. പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട 75 പേര്‍ക്ക് ഉഷ കമ്പനിയുടെ മോട്ടോറോടു കൂടിയ അബ്രല മെഷീനുകളാണ് ലഭ്യമാക്കുന്നത്. കെ.എസ്.എസ്.എസിന്റെ ഇടയ്ക്കാട്ട്, കൈപ്പുഴ, കിടങ്ങൂര്‍, മലങ്കര, കടുത്തുരുത്തി, ഉഴവൂര്‍, ചുങ്കം, ഹൈറേഞ്ച് എന്നീ മേഖലകളിലെ വനിതകള്‍ക്കാണ് തയ്യല്‍ മെഷിനുകള്‍ ലഭ്യമാക്കുന്നത്. 

Comments