Home‎ > ‎Recent News‎ > ‎

കോട്ടയം: കോട്ടയം അതിരൂപതയിലെ സീനിയർ വൈദികരിലൊരാളായ ഫാ. ലൂക്ക് കലയത്തുമ്മൂട്ടിൽ ; (82) നിര്യാതനായി.

posted Jul 28, 2017, 9:39 AM by News Editor   [ updated Jul 28, 2017, 9:40 AM ]

 1962 ൽ ; വൈദികപട്ടം സ്വീകരിച്ച് ജബൽ പൂർ ; രൂപതയിൽ  ശുശ്രൂഷ ആരംഭിച്ച ഫാ. ലൂക്ക്, തുടർന്ന് കോട്ടയം അതിരൂപതയിലെ തേറ്റമല, പുളിഞ്ഞാൽ , മംഗൾ ഡാം, ചമതച്ചാൽ  മാങ്കിടപ്പള്ളി, രാമമംഗലം, വടക്കുമ്മുറി, കട്ടച്ചിറ, പറമ്പഞ്ചേരി, ചേർപ്പുങ്കൽ ; എന്നീ പള്ളികളിൽ ; വികാരിയായും കൈപ്പുഴ പള്ളി അസിസ്റ്റന്റ് വികാരിയായും കിടങ്ങൂർ`; ലിറ്റിൽ ; ലൂർദ്ദ് ആശുപത്രി ചാപ്ലെയിനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 
 കൈപ്പുഴ കലയത്തുമ്മൂട്ടിൽ  ഉതുപ്പ്-അന്നമ്മ ദമ്പതികളുടെ മകനായി 1935 ൽ  ജനിച്ചു.  മേരി മാമ്പറപ്പറമ്പിൽ  പരേതരായ ചാക്കോ, ജോസഫ്, മത്തായി, അന്നമ്മ ഇടത്തിൽ , അച്ചിക്കുട്ടി പാറേമാലിൽ , കുഞ്ഞേലി കരിമ്പിൽ  എന്നിവർ സഹോദരങ്ങളാണ്. 
മൃതദേഹം 31-ാം തീയതി തിങ്കളാഴ്ച രാവിലെ 9 മണിക്ക് സഹോദരപുത്രനായ കൈപ്പുഴ കലയത്തുമ്മൂട്ടിൽ  സൈമണ്ന്റെ ഭവനത്തിൽ ; കൊണ്ടുവരുന്നതാണ്. തുടർന്ന് 10.30 മുതൽ ; കൈപ്പുഴ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ ; ഭൗതികശരീരം പൊതുദർശനത്തിന് വയ്ക്കുന്നതും മൃതസംസ്ക്കാര ശുശ്രൂഷകൾ  ഉച്ചകഴിഞ്ഞ് 2.30 ന് അതിരൂപതാ മെത്രാപ്പോലീത്ത മാർ  മാത്യു മൂലക്കാട്ട് പിതാവിന്റെ പ്രധാന കാർമ്മികത്വത്തിൽ  നടത്തപ്പെടുന്നതുമാണ്.