Home‎ > ‎Recent News‎ > ‎

കോട്ടയം അതിരൂപതയുടെ നിയുക്ത സഹായമെത്രാനായ മോണ്‍. ജോര്‍ജ്‌ കുരിശുംമൂട്ടിലിന്റെ മെത്രാഭിഷേകം ഒക്‌ടോബര്‍ 29-ന്.‌

posted Sep 25, 2020, 11:25 AM by News Editor IL
കോട്ടയം: കോട്ടയം അതിരൂപതയുടെ നിയുക്ത സഹായമെത്രാനായ മോണ്‍. ജോര്‍ജ്‌ കുരിശുംമൂട്ടിലിന്റെ മെത്രാഭിഷേകം ഒക്‌ടോബര്‍ 29-ന്‌ രാവിലെ 8.30-ന്‌ കോട്ടയം ക്രിസ്‌തുരാജ കത്തീഡ്രലില്‍. മെത്രാഭിഷേകത്തിനുമുമ്പുള്ള റമ്പാന്‍ പട്ടം ഒക്‌ടോബര്‍ 11 ഞായറാഴ്‌ച രാവിലെ 8.30-ന്‌ റാന്നി സെന്റ്‌ തെരേസാസ്‌ ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ നടത്തും. ശുശ്രൂഷകള്‍ക്ക്‌ സീറോ മലങ്കരസഭ മേജര്‍ ആര്‍ച്ച്‌ബിഷപ്‌ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ്‌ ക്ലീമീസ്‌ കാതോലിക്കാബാവ മുഖ്യകാര്‍മികത്വം വഹിക്കും. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്‌, സഹായമെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍ എന്നിവര്‍ സഹകാര്‍മികരാകും.
Comments