Home‎ > ‎Recent News‎ > ‎

കാരുണ്യപ്രവർത്തനങ്ങൾ കൊണ്ട് വ്യത്യസ്ഥമായി ന്യൂജേഴ്‌സി ക്നാനായ കാത്തലിക് യൂത്ത് മിനിസ്ട്രി

posted Jan 9, 2021, 12:01 PM by News Editor IL
ന്യൂ ജേഴ്സി ക്നാനായ കത്തോലിക്ക ദൈവാലയത്തിലെ യൂത്ത്മിനിസ്ടിയിലെ യുവജനങ്ങൾ പ്രവർത്തനങ്ങൾ കൊണ്ട് വ്യത്യസ്ഥ മാകുന്നു. കാരുണ്യ പ്രവർത്തനങ്ങൾ മുഖമുദ്രയായി സ്വീകരിച്ച യുവജനങ്ങൾ തങ്ങളുടെ വികാരി ഫാ ബീൻസ് ചേത്തലിന്റെ പതിനഞ്ചാമത് പൗരോഹിത്യ വാർഷികത്തോട് അനുബന്ധിച്ച് ഉപരിപഠനത്തിന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെടുന്ന നാട്ടിലെ ഒരു കുട്ടിയുടെ ഒരു വർഷത്തെ ഫീസ് കോട്ടയം അതിരൂപത യുവജന സംഘടനയായ കെ സി വൈ എൽ വുമായി സഹകരിച്ച് നൽകുന്നു. ഇടവകയിലെ വിവിധ സുമനസ്സുകളുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത് . ഇടവക വിശ്വാസ സമൂഹം യുവജനങ്ങളുടെ സുമനസ്സിനെ അഭിനന്ദിച്ചു.
Comments