posted Jan 9, 2017, 9:28 AM by News Editor
[
updated Jan 9, 2017, 9:29 AM
]
മിയാമി: സെന്റ് ജൂഡ് ക്നാനായ കത്തോലിക്ക പള്ളിയിലെ ക്രിസ്മസ് ആഘോഷങ്ങൾ ഡിസംബർ 24 വൈകുന്നേരം 7.30 മുതൽ വികാരി ഫാ. സുനി പടിഞ്ഞാറേക്കരയുടെ മുഖ്യ മുഖ്യകാര്‍മികത്വത്തിൽ നടത്തപ്പെട്ടു. സൗത്ത് ഫ്ളോറിഡയിലെ എല്ലാ ക്നാനായ കാത്തലിക്ക് കുടുംബങ്ങളും ഒന്ന് ചേര്;ന്ന് നടത്തിയ ക്രിസ്തുമസ് കരോളില്നിന്ന് ലഭിച്ച പതിനായിരം ഡോളര്കരുണയുടെ ജൂബിലി വർഷത്തിന്റെ ഭാഗമായി നാട്ടില്‍ ഭവനമില്ലാത്ത ക്നാനായ കുടുംബത്തിന് ഭവന നിർമ്മാണത്തിനായി നൽകുവാൻ തീരുമാനിച്ചു. ഇതിനായി സമാഹരിച്ച തുക, ക്രിസ്തുമസ് കുർബ്ബാനയ്ക്ക് ശേഷം, കൈക്കാരന്മാരായ ജോസഫ് പതിയില്‍ ഏബ്രാഹം പുതിയിടത്തുശേരി, കെ.സി.എ.എസ്.എഫ് പ്രസിഡന്റ് ജുബിന്കുളങ്ങര, സെക്രട്ടറി ജിസ്മോന് എന്നിവര്‍ ചേര്‍ന്ന് വികാരിക്ക് കൈമാറി. കരുണയുടെ വർഷത്തിൽ ക്രിസ്തുവിന്റെ കാരുണ്യത്തിന്റെ പ്രതിഫലനമായി കുടുംബാംഗങ്ങൾ ഒന്ന് ചേർന്ന് നടത്തിയ ഈ സംരംഭത്തെ ഫാ. സുനി അഭിനന്ദിക്കുകയും പങ്കെടുത്ത എല്ലാവര്ക്കും നന്ദി പറയുകയും ചെയ്തു. |
|
|
|
|