ലണ്ടൻ, ഒന്റാരിയോ: നാൽപ്പതിൽ പരം വര്ഷങ്ങളുടെ കുടിയേറ്റ പാരമ്പര്യം അവകാശപ്പെടാവുന്ന കാനഡയിലെ ക്നാനായ സമൂഹത്തിന്റെ ചരിത്രത്തിൽ, കാനഡയിലെ പ്രഥമ ക്നാനായ ദൈവാലയം എന്ന സ്വപനം പൂവണിഞ്ഞു. കാനഡയിലെ സീറോ മലബാർ രൂപതയുടെ കീഴിലെ രണ്ടാമത്തെ ക്നാനായ മിഷനായ ലണ്ടൻ ക്നാനായാ മിഷനാണ് ദൈവാലയം സ്വന്തമാക്കികൊണ്ട് ഇടവകയായും മാറുന്നത്. ദൈവാലയത്തിന്റെ വാങ്ങൽ പ്രക്രിയ പൂർത്തിയായി താക്കോൽ മിഷൻ ഡയറക്റർ ഫാ പത്രോസ് ചമ്പക്കര കൈപ്പറ്റി. ദൈവാലയവും പാരിഷ് ഹാളും ഒക്കെ അടങ്ങുന്ന കെട്ടിടം പുതുതായി രൂപീകരിച്ച ക്നാനായ ഡയറക്ടറേറ്റിന്റെ പേരിലാണ് വാങ്ങിയിരിക്കുന്നത് എന്നത് ഇരട്ടിമധുരമായിരിക്കുന്നു. മെയ് മാസത്തിൽ വെഞ്ചിരിപ്പ്പ് കർമ്മം നടത്തുവാൻ ഉദ്ദേശിക്കുന്ന ദൈവാലയത്തിന്റെ സ്ഥാപനവുമായി ബന്ധപ്പെട്ട സഹായിക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാവർക്കും പ്രത്യേകിച്ച് ലണ്ടൻ ക്നാനായ മിഷനിലെ എല്ലാ അംഗങ്ങൾക്കും കോട്ടയത്തെയും ടോറോന്റോയിലെയും രൂപതാ നേതൃത്വത്തിനും നന്ദി അറിയിക്കുന്നതായി മിഷൻ ഡയറക്ടർ ഫാ. പത്രോസ് ചമ്പക്കര അറിയിച്ചു. 1965 മുതൽ ക്നാനായ കുടിയേറ്റം നടന്നുപോന്നിരുന്ന കാനഡയിൽ ടൊറോന്റൊ കേന്ദ്രമായാണ് ക്നാനായ സമൂഹം ക്‌നാനായ കാത്തലിക്ക് അസ്സോസ്സിയേഷൻ ഓഫ് കാനഡയുടെ ( KCAC ) നേതൃത്വത്തിൽ രൂപം കൊണ്ടത്. അയൽ രാജ്യമായ അമേരിക്കയിൽ ആരംഭിച്ച ക്നാനായ ഇടവകകളുടെയും മിഷ്യനുകളുടെയും പ്രവർത്തനവും അതു വളർന്നുവരുന്ന പുതു തലമുറയിൽ ചൊലുത്തികൊണ്ടിരിക്കുന്ന സ്വാധീനവും കണ്ടു മനസ്സിലാക്കിയ ഇവിടുത്തെ സമൂഹം, കാനഡയിലും ക്നാനായക്കാർക്കായി സഭാസംവിധാനങ്ങൾ ഉണ്ടാകണമെന്നുള്ള ആഗ്രഹംമൂലം അന്നത്തെ നോർത്ത് അമേരിക്കൻ ക്നാനായ റീജിയൻ ഡയറക്ടറും ചിക്കാഗോ രൂപതാ വികാരി ജനറാളുമായിരുന്ന റവ. ഫാ. അബ്രാഹം മുത്തോലത്തിൻ്റെ നിർദ്ദേശപ്രകാരം ഡിട്രോയ്റ് ക്നാനായ കത്തോലിക്കാ പള്ളി വികാരി റവ. ഫാ. മാത്യു മേലേടത്തിന്റെയും ഇടവകാംഗങ്ങളുടെയും നേതൃത്വത്തിൽ 2012 നവംബർ 24 -) തിയതി ക്രിസ്തുരാജ തിരുനാളിൽ ക്നായായ സമുദായത്തിൻറെ തലപ്പള്ളിയായ കടുത്തുരുത്തി പള്ളി മുത്തിയമ്മയുടെ നാമദേയത്തിൽ സെൻറ് മേരീസ് ക്‌നാനായ കാത്തലിക്ക് കൂടാരയോഗം എന്ന നാമത്തിൽ പ്രാർത്ഥനാ കൂട്ടായ്മക്ക് തുടക്കം കുറിച്ചതോടെയാണ് കാനഡയിലെ ക്നാനായ ദൈവാലയം എന്ന സ്വപ്നത്തിന് തുടക്കമായത്. 2014 മെയ് 18 ന് കൂടാരയോഗത്തെ ഒരു മിഷ്യനായി ഉയർത്തുകയും പ്രധമ ചാപ്ലയിൻ ആയി റവ ഫാ ജോർജ് പാറയിലിനെ നിയമിക്കുകയും ചെയ്തു. 2015 സെപ്റ്റംബർ 19 ന് മിസ്സിസാഗാ കേന്ദ്രമായി Syro Malabar Exarchate സ്ഥാപിക്കപെടുകയും അഭിവന്യ മാർ ജോസ് കല്ലുവേലിയേ പ്രഥമ Exarch ആയി നിയമിക്കപ്പെടും ചെയ്തതിന് ശേഷം, മെത്രാഭിഷേക ചടങ്ങിൽ സംബന്ധിക്കാൻ എത്തിയ അതിരൂപതാ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിയുടെ പ്രേത്യേക താല്പര്യപ്രകാരം 2016 ജുലൈ ദുക്റാന തിരുനാൾ മദ്ധ്യേ റവ ഫാ പത്രോസ് ചമ്പക്കരയെ ക്നാനായ മിഷ്യൻ്റെ മുഴുവൻ സമയ ചാപ്ലയിൻ ആയി കോട്ടയം അതിരൂപതയിൽ നിന്നു നിയമിക്കുകയുണ്ടായി. പത്രോസച്ചൻറെ ദീർഘവീഷണത്തോടെയുള്ള പ്രവർത്തനത്തിന്റെ ഭാഗമായി ആരംഭം കുറിച്ച എല്ലാ ഞായറാഴ്ചകളിലെ ദിവ്യബലിയും കുട്ടികൾക്കുള്ള വിശ്വാസ പരിശീലനവും സമുദായ ബോധവൽക്കരണ ക്ലാസ്സുകളും സ്‌നേഹവിരുന്നും ചിതറി കിടന്നിരുന്ന സമുദായ അംഗങ്ങളെ ഒരു സഭാ സമൂഹമായി മാറ്റുവാൻ സാധിച്ചു. പ്രാദേശികാടിസ്ഥാനത്തിൽ സ്ഥാപിക്കപ്പെട്ട കൂടാരയോഗ പ്രവർത്തനങ്ങളിലൂടെ കൂടുതൽ അജപാലന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കപ്പെടുകയും പിന്നീട് ഈ സമൂഹത്തിൻറെ വളർച്ചക്കുള്ള നാഴിക കല്ലായി മാറുകയും ചെയ്തു. കാനഡയിലെ വിവിധ പ്രൊവിൻസുകളിൽ വസിക്കുന്ന എല്ലാ ക്നാനായ മക്കളെയും അജപാലനം ക്രെമീകരിക്കുവാനായി കാനഡ സിറോമലബാർ രൂപതയുടെ കീഴിൽ 2018 ഫെബ്രുവരി 18നു Knanaya Catholic Directorate of Canada സ്ഥാപിക്കുകയും ഈ ദിനത്തിൽ തന്നെ ക്നാനായ മിഷ്യനെ ഒരു ഇടവകയായി ഉയർത്തുകയും ചെയ്തു. പിന്നീട് ഒന്റാരിയോയിലെ ലണ്ടനിലേക്ക് മിസ്സിസാഗയിലെ ക്നാനായ ഇടവകയിൽ നിന്നും നടന്ന കുടിയേറ്റങ്ങളുടെ ഭാഗമായി അവിടെ കൂടാരയോഗങ്ങൾ സ്ഥാപിക്കുകയും, ഈ കൂടാര യോഗത്തെ Sacred Heart Knanaya Catholic Mission London എന്ന പേരിൽ 2018 ഒക്ടോബർ 14 ന് മാറ്റുകയും ചെയ്തു. ഇത് കൂടാതെ സ്കാർബറോ കൂടാരയോഗത്തെ 2019 മെയ് 18 ന് Holy Family Knanaya Catholic Mission Ajax ആയി സ്ഥാപിക്കുകയും ചെയ്തിരുന്നു. ഒരു ഇടവകയും രണ്ടു മിഷനുകളും എന്ന സ്ഥിതിയിൽ നിന്നാണ് സ്വന്തമായി ദൈവാലയത്തെ സ്ഥാപിച്ചുകൊണ്ട് ലണ്ടൻ ക്നാനായ മിഷൻ കാനഡയിലെ ക്നാനായ ചരിത്രത്തിലെ സുപ്രധാന ഈടായി മാറുന്നത്. സേക്രട്ട് ഹാർട്ട് ക്നാനായ കാത്തലിക് മിഷൻ, ലണ്ടൻ ഡയറക്ടറായി ഫാ പത്രോസ് ചമ്പക്കരയും കൈക്കാരൻമാരായി സാബു തറപ്പേലും ബൈജു കളമ്പംകുഴിയിലും, സെക്രട്ടറി & PRO സന്തോഷ് മേക്കര, ബിൽഡിംഗ് കമ്മറ്റി ചെയർമാൻ ജോജി വണ്ടൻകുഴിയിൽ നേതൃത്വത്തിൽ |
Home > Recent News >