Home‎ > ‎Recent News‎ > ‎

കാനഡയിൽ ക്‌നാനായ ഇടവക സ്ഥാപിച്ചു

posted Feb 19, 2018, 9:49 AM by News Editor   [ updated Feb 19, 2018, 9:50 AM ]


ടൊറണ്ടോ:കാനഡയിലുള്ള സീറോ മലബാർ കത്തോലിക്ക സഭയുടെ അപ്പസ്‌തോലിക് എക്‌സാർക്ക് ബിഷപ്പ് ജോസ് കല്ലുവേലിൽ  ടൊറണ്ടോ സെന്റ് മേരീസ് ക്‌നാനായ മിഷനെ 2018 ഫെബ്രുവരി മാസം 18-ാം തീയതി പൗരസ്ത്യ സഭാനിയമം (CCEO cc. 279303) അനുസരിച്ച് ക്‌നാനായ ഇടവകയായി ഉയർത്തി.  ചമ്പക്കരയിൽ ബഹു.  പത്രോസ് അച്ചനെ പ്രഥമ ഇടവക വികാരിയായും കാനഡയിലുള്ള എല്ലാ ക്‌നാനായ കത്തോലിക്കാ വിശ്വാസികളുടെയും ഡയറക്ടറായും നിയമിച്ചു. കാനഡയിൽ അധിവസിക്കുന്ന ക്‌നാനായ സമൂഹാംഗങ്ങൾ കാനഡയിലെ എക്‌സാർക്കേറ്റിന്റെ അവിഭാജ്യ ഘടകമാണെന്നും ക്‌നാനായ സമൂഹത്തിന്റെ അതിപുരാതനമായ പാരമ്പര്യവും ആചാരങ്ങളും ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നും മാർ ജോസ് കല്ലുവേലിൽ പുതിയ ഇടവക സ്ഥാപന ഉത്തരവിലൂടെ അറിയിച്ചു