Home‎ > ‎Recent News‎ > ‎

ഹൂസ്റ്റൺ സെൻറ് മേരീസ് ക്നാനായ ഫൊറോന ഇടവകയിൽ തിയോളജി ക്ലാസ്സ് ആരംഭിച്ചു

posted Sep 20, 2016, 4:32 PM by News Editor

ഹൂസ്റ്റൺ: ദൈവത്തെ അടുത്തറിയുക, അനുഭവിക്കുക എന്ന ലക്ഷ്യത്തോടെ ഹൂസ്റ്റൺ പള്ളിയിൽ ആരംഭിച്ച  തിയോളജി പഠന കളരി കോട്ടയം അതിരൂപതാധ്യക്ഷൻ അഭി. മാർ മാത്യു  മൂലക്കാട്ട് ഉദ്‌ഘാടനം ചെയ്തു. അറിവില്ലായ്മയാണ് പല അപകടങ്ങളുടെയും അടിസ്ഥാന കാരണമെന്ന് പിതാവ് ഓർമ്മപ്പെടുത്തി. അറിഞ്ഞ് അപകടം ഒഴിവാക്കി ജീവിക്കാൻ ഈ ക്ലാസ്സുകൾ ഉപകരിക്കുമെന്ന് ഈ ആഴ്ച ക്ലാസ്സെടുത്ത മാർ മാത്യു മൂലക്കാട്ട് പിതാവ്  ഓർമ്മിപ്പിച്ചു. ഇത്തരത്തിലുള്ള നൂതനമായ ആശയങ്ങൾ നടപ്പിൽ വരുത്തുന്ന ഇടവകയെ പിതാവ് അഭിനന്ദിച്ചു. ഇടവകയിൽ സേവനം ചെയ്യാൻ വരുന്ന വികാരിമാരുടെ  കഴിവിൻ്റെ പരമാവധി "ചൂഷണം" ചെയ്ത്  അവരുടെ കഴിവിനെ പ്രോത്സാഹിപ്പിക്കാൻ ശ്രമിച്ചാൽ ഇടവകയ്ക്ക് കൂടുതൽ അനുഗ്രഹം ഉണ്ടാകുമെന്ന് പിതാവ് ജനങ്ങളെ  ഓർമ്മിപ്പിച്ചു.