ഹൂസ്റ്റൺ: വിശുദ്ധരുടെ ബഹുമാനത്തിനും ദൈവത്തിൻ്റെ പുകഴ്ചയ്ക്കുമായി ഉയർത്തു പതാകമരം (കൊടിമരം) കോട്ടയം അതിരൂപതാദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് ഇടവകയ്ക്കായി സമർപ്പിച്ചു. ചേർത്തലയിൽ നിന്നും എത്തിച്ച കൊടിമരം ഏറെ സന്തോഷത്തോടെയാണ് ഹൂസ്റ്റൺ ക്നാനായ ഇടവക സ്വീകരിച്ചത്. ഇത് പ്രത്യേക നിയോഗത്തോടെ സ്പോൺസർ ചെയ്ത ഈ വർഷത്തെ തിരുനാൾ പ്രസുദേന്തി റോയി മാണാപ്പള്ളിയെയും കുടുംബത്തെയും പിതാവ് അഭിനന്ദിച്ചു. ഒക്ടോബർ 14,15,16 തീയതികളിൽ നടത്തപ്പെടുന്ന തിരുനാളിന് പ്രസുദേന്തിയാകുന്ന റോയിയെയും കുടുംബത്തെയും പരിശുദ്ധ മാതാവിൻ്റെ മദ്ധ്യസ്ഥതയിൽ ഈശോ കൂടുതൽ അനുഗ്രഹിക്കട്ടെ എന്ന് പിതാവ് ആശംസിച്ചു. കൊടിമര പ്രതിഷ്ഠയ്ക്കും അതിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുത്ത കൈക്കാരൻ ടോമി ചാമക്കാലായുടെ നേതൃത്വത്തിലുള്ള ഇടവകയുടെ എക്സിക്യൂട്ടീവിനെ മാർ മാത്യു മൂലക്കാട്ട് പിതാവ് പ്രത്യേകം അഭിനന്ദിച്ചു. |
Home > Recent News >