posted Sep 26, 2016, 2:18 PM by News Editor
ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ ഫൊറോനാ ദൈവാലയത്തിൽ, വിശുദ്ധ കുർബ്ബാന അനുഭവമാക്കുക എന്ന ലക്ഷ്യത്തോടെ മതബോധന സ്കൂളിന്റെ പുതിയ അധ്യയന വർഷത്തിൽ ആരംഭിച്ച ക്വിസ് മത്സര വിജയികൾക്ക് സമ്മാനം നൽകി. വി. യോഹന്നാന്റെ സുവിശേഷം 6:1-15 വരെയുള്ള ഭാഗങ്ങളെ ആസ്പദമാക്കി നടത്തിയ മത്സരത്തിൽ കുട്ടികൾ ആവേശത്തോടെ പങ്കു ചേർന്നു. 23 കുട്ടികൾ ആദ്യത്തെ ആഴ്ചയിലെ മത്സരത്തിൽ വിജയികളായി. കുട്ടികളിൽ കുർബ്ബാനയനുഭവം കൊടുക്കുക എന്ന ലക്ഷ്യത്തോടെ ഈ വര്ഷം ആരംഭത്തിൽ പി ടി എ മീറ്റിങ്ങിൽ എടുത്ത തീരുമാനം ഇടവക സമൂഹം മുഴുവൻ ഹൃദയത്തിൽ സ്വീകരിച്ചു. ഒരു പാരഗ്രാഫ് ഒരാഴ്ച്ച കുട്ടികളെ കൊണ്ട് വായിപ്പിച്ച് മനസ്സിലാക്കി കൊടുക്കുകയും അതിനെ ആസ്പദമാക്കി 5 ചോദ്യങ്ങൾ സി സി ഡി സമയത്ത് കൊടുക്കുകയും ചെയ്യുകയാണ് മത്സരത്തിന്റെ രീതി. മത്സരത്തിൽ വിജയിക്കുന്നവരെ കുർബ്ബാന മദ്ധ്യേ അനുമോദിച്ചു. ഇത്തരം ആശയങ്ങൾ നടപ്പിൽ വരുത്തുന്ന DRE രാരിച്ചൻ ചേന്നാത്ത്, Asst DRE ചാറ്റർജി ഐക്കരേത്ത്, ലാനാ ചാമക്കാല എന്നിവരുടെ നേതൃത്വത്തിലുള്ള മതബോധന ടീമിനെ വികാരി. ഫാ. സജി പിണർക്കയിൽ അനുമോദിച്ചു.
|
|