Home‎ > ‎Recent News‎ > ‎

ഹൂസ്റ്റൺ സെന്റ് മേരീസിൽ വി. കുർബ്ബാന അനുഭവ ധ്യാനം

posted Sep 26, 2016, 2:26 PM by News Editor


ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ ഫൊറോനാ ദൈവാലയത്തിൽ പ്രധാന തിരുനാളിന് ഒരുക്കമായി വി. കുർബ്ബാന അനുഭവ ധ്യാനം നടത്തുന്നു. സെപ്തംബർ 30,ഒക്ടോബർ 1, 2 തിയതികളിലായാണ് ധ്യാനം നടത്തപ്പെടുക. ആലുവാ മംഗലപ്പുഴ സെമിനാരിയിലെ  അധ്യാപകനും, പ്രസിദ്ധ ധ്യാനഗുരുവും ദൈവശാസ്ത്ര പണ്ഡിതനുമായ റവ. ഡോ. സിബി പുളിക്കലാണ് ധ്യാനത്തിന് നയിക്കുക.  വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ 9 വരെയും, ശനി ഞായർ ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. വി. കുർബ്ബാന കൂടുതൽ അനുഭവകരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിലുള്ള ധ്യാനങ്ങൾ സംഘടിപ്പിക്കുന്നത് എന്ന് വികാര. ഫാ. സജി പിണർക്കയിൽ അറിയിച്ചു. എല്ലാവരെയും ധ്യാനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി വികാരി സജിയച്ചനും ഇടവക പ്രതിനിധികളും അറിയിച്ചു.