Home‎ > ‎Recent News‎ > ‎

ഹൂസ്റ്റണിലെ ജനം വെള്ളപ്പൊക്ക ഭീഷണിയിൽ; ഹൂസ്റ്റണുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കുക

posted Aug 28, 2017, 12:15 PM by News Editor   [ updated Aug 28, 2017, 12:48 PM ]
ഏതാനും ദിവസങ്ങളായി നിലയ്ക്കാത്ത  മഴയും കാറ്റും മൂലം ഹൂസ്റ്റണിലെ ജനങ്ങൾ ഭയത്തിലും പരിഭ്രാന്തിയിലുമാണ്. ഹൂസ്റ്റണിലെ വീടുകളിൽ പലതിലും വെള്ളം കയറിയതിനാൽ ജനവാസം അസാദ്ധ്യമായിരിക്കുന്നു. ഗതാഗത സൗകര്യം വിച്ഛേദിക്കപ്പെട്ടിരിക്കുന്നു. നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നതിനും ജനം കഷ്ടപ്പെടുകയാണ്. 

അപകട ഭീഷണിയുള്ള ആളുകളെ മാറ്റിപാർപ്പിക്കുവാനും രക്ഷാപ്രവർത്തനങ്ങൾക്ക് ക്രമീകരണങ്ങൾ ചെയതു കൊടുക്കുവാനും ഗവൺമെന്റ്റ് കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെങ്കിലും ജനത്തിന്റെ ദുരിതങ്ങളും ഭയവും ഉത്ക്കണ്ഠകളും കുറയുന്നില്ല; ഭയാശങ്കയുളളതിനാൽ വലിയ ഒരു വിഭാഗം ആളുകൾ വീടുവിട്ടിറങ്ങാതെ മരവിച്ചിരിക്കുകയാണ്.

ദുരിത ബാധിത പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ഹൂസ്റ്റണിലെ ക്നാനായ കത്തോലിക്കാ ഇടവക ദൈവാലയത്തിൽ താല്കാലിക വാസത്തിനുള്ള സഹായങ്ങൾ ചെയ്തുകൊടുക്കുന്നതാണെന്ന് വികാരി ഫാ. സജി പിണർകയിലും കൈക്കാരന്മാരും ജനങ്ങളെ അറിയിച്ചിട്ടുണ്ട്. ഇതിനോടകം പല കുടുംബങ്ങളേയും ദൈവാലയത്തിൽ പുനരധിവസിപ്പിച്ചു കഴിഞ്ഞു. ഭയാശങ്കയിൽ കഴിയുന്ന നമ്മുടെ ജനത്തിനു വേണ്ടിയും അവരെ സുരക്ഷിതരായി കാക്കുന്നതിനു വേണ്ടിയും റീജിയനിലെ എല്ലാ വിശ്വാസികളും പ്രത്യേകം പ്രാർത്ഥിക്കണമെന്ന് റീജിയൻ ഡയറക്ടർ മോൺ. തോമസ് മുളവനാൽ അറിയിച്ചു. പ്രകൃതിക്ഷോപങ്ങൾ സ്വാഭാവികമായി കടന്നന്നുവരുമെങ്കിലും, സംരക്ഷണവലയം തീർത്ത് രക്ഷിക്കുന്ന ദൈവത്തിൽ ദുരിതബാധിത പ്രദേശങ്ങളിലുള്ള എല്ലാവരേയും സമർപ്പിച്ച് നമുക്ക്  പ്രാർത്ഥിക്കാം
Comments