Home‎ > ‎Recent News‎ > ‎

ഹൂസ്റ്റൺ ക്നാനായ ഇടവകയിൽ വിശ്വാസ പരിശീലന ക്ലാസ്സ് ആരംഭിച്ചു

posted Sep 20, 2016, 9:05 PM by News Editor

ഹൂസ്റ്റൺ: പുതിയ അദ്ധ്യയനവർഷത്തിൽ ഹൂസ്റ്റൺ സെൻറ് മേരീസ് ക്നാനായ ഫൊറോന ഇടവകയിൽ വിശ്വാസ പരിശീലന ക്ലാസ്സ് ആരംഭിച്ചു. ഈ വർഷം 500 ൽപരം കുട്ടികൾ വിശ്വാസ പരിശീലനം നടത്തുന്നു. 30 ൽപരം അദ്ധ്യാപകർ അതിനു നേതൃത്വം കൊടുക്കുന്നു. പുതിയ അദ്ധ്യയനവർഷത്തിൻ്റെ ഉദ്ഘാടനം സെപ്റ്റംബർ 4 ന് നടത്തപ്പെട്ടു. ഈ വർഷം വി. കുർബാനയെ കേന്ദ്രീകരിച്ചുള്ള പഠനത്തിനാണ് പ്രാധാന്യം കൊടുക്കുക എന്ന് ഇടവക തീരുമാനിച്ചു. അതിന് ഒരുക്കമെന്ന നിലയിൽ ആഴ്ചയിൽ ഒരു ബൈബിൾ ഭാഗം പഠനത്തിനായി തെരഞ്ഞെടുക്കുകയും, അതിനെക്കുറിച്ചുള്ള 5 ചോദ്യങ്ങൾ ഓരോ ഞായറാഴ്ചയും നടത്തപ്പെടുകയും വിജയികൾക്ക് സമ്മാനം വിതരണം ചെയ്യുകയും ചെയ്യും. പ്രവർത്തനങ്ങൾ DRE രാരിച്ചൻ ചേന്നാട്ട്, Asst. DRE ചാറ്റർജി  ഐക്കരേത്ത്, ലൈസാ ചാമക്കാല, മാതാപിതാക്കളുടെ  പ്രതിനിധി തോമസ് കൊച്ചുപറമ്പിൽ എന്നിവരോടൊപ്പം ഇടവകജനം മുഴുവനും അണിചേർന്നു.