Home‎ > ‎Recent News‎ > ‎

ഹോളി ഫാമിലി ഗ്ലോബൽ ബൈബിൾ ക്വിസ് ഒക്ടോബര് 10 ശനിയാഴ്ച്ച

posted Oct 6, 2020, 12:17 PM by News Editor IL
ഷിക്കാഗോ : സെന്റ് മേരിസ് ക്നാനായ കത്തോലിക്ക ഇടവകയും ക്നാനായവോയിസ് (KVTV) സംയുക്തമായി സംഘടിപ്പിക്കുന്ന ഹോളി ഫാമിലി ഗ്ലോബൽ ബൈബിൾ ക്വിസ് (Online) മെഗാ ക്വിസ് സീസൺ 2 October 10  ശനിയാഴ്ച് ച ഇന്ത്യൻ സമയം വൈകുന്നേരം 7:30 മണിക്ക് (ചിക്കാഗോ സമയം രാവിലെ 9:00 ന്) നിങളുടെ വിരൽ തുമ്പിൽ എത്തുന്നു.   ഇക്കുറി എല്ലാമാസവും രണ്ടാമത്തെ ശനിയാഴ്ച്ചയായിരിക്കും മത്സരം നടക്കുന്നത് . അതിൽ വിജയികളാകുന്ന 5 ടീമുകൾ സെമി  ഫൈനൽ കടക്കുന്നതായിരിക്കും  ആകർഷകമായ സമ്മാനങ്ങളുള്ള ഈ ആഗോള ബൈബിൾ ക്വിസ് ലോകം മുഴുവനുമുള്ള ബൈബിൾ അറിയാവുന്ന ബൈബിൾ പഠിക്കുന്ന കുടുംബങ്ങൾ ഒന്നിച്ചിരുന്ന് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. കമ്പ്യൂട്ടറിലോ സ്മാർട്ട് ഫോണിലോ കുടുംബ സമേതം പങ്കെടുക്കാവുന്ന തരത്തിലാണ് ഈ മത്സരം ഓൺലൈൻ ആയി സംഘടിപ്പിക്കുന്നത്. KVTV.COM, , KNANAVOICE.IN , KERALAVOICE.IN എന്നീ വെബ്സൈറ്റ്കളിൽ കൃത്യം 7:30 മണിക്ക് ക്വിസ് ചോദ്യങ്ങൾ ലഭിക്കുന്നതാണ്. 50 ചോദ്യങ്ങൾ ആണ് ഒരു മത്സരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒന്നാം സമ്മാനം $151/ ഡോളർ , രണ്ടാം സമ്മാനം $ 101ഡോളർ , മൂന്നാം സമ്മാനം $ 50 ഡോളർ എന്നിങ്ങനെയാണ് സമ്മാനങ്ങൾ,   കോവിഡ് 19 എന്ന മഹാമാരി ലോകത്തെ നിശ്ചലമാക്കിയ ഈ ദിനങ്ങളിൽ ദൈവത്തെ കൂടുതൽ അറിയുവാനും ബൈബിൾ കൂടതൽ പഠിക്കുവാനുമായാണ് ഈ തരത്തിലുള്ള മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത് എന്ന് “തിരുകുടുംബം” ഗ്ലോബൽ ബൈബിൾ ക്വിസ് ഡയറക്ടർ ഫാ ബീൻസ് ചെത്തെലിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾ KVTV.COMൽ പ്രെസിദ്ധികരിക്കുന്നതാണ്. October 10ന് നടക്കുന്ന ക്വിസ് സ്പോൺസർ ചെയ്തിരിക്കുന്നത് A Well Wisher from Tampa  ആണ് .  ആദ്യ അഞ്ച് സ്ഥാനങ്ങളിൽ എത്തുന്നവർ സെമി ഫൈനലിൽ പ്രവേശിക്കുന്നതായിരിക്കും.  നിലവിൽ അഞ്ച് മത്സരാർത്ഥികൾ ഫൈനലിൽ പ്രേവേശിച്ചു കഴിഞ്ഞു.
സീസൺ 2 ഗ്ലോബൽ ക്വിസിൽ സൂമിലൂടെ യാണ് ചോദ്യങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നത്. ഉത്തരങ്ങൾ മറ്റൊരു ഫോൺ ഉപയോഗിച്ച് നിങ്ങൾക്ക് പങ്കെടുക്കാവുന്നതാണ്.  പഴയ നിയമത്തിലെ ഉല്പത്തി പുസ്തകത്തിൽ നിന്നുള്ള 50 ചോദ്യങ്ങളായിരിക്കും ഇക്കുറി ചോദിക്കുക. 
(കഴിഞ്ഞ വാർത്തയിൽ ഒക്ടോബര് ആദ്യ ശനിയാഴ്ച്ച എന്ന് തെറ്റി പ്രസിദ്ധികരിച്ചിരുന്നു. ആയതു ഒക്ടോബർ 10 ശനിയാഴ്ച്ച എന്ന് തിരുത്തി വായിക്കണം എന്ന് എഡിറ്റോറിയൽ ബോർഡ് താത്പര്യപ്പെടുന്നു )
 ഉത്തരങ്ങൾ ഇംഗ്ലീഷിൽ ആയിരിക്കും, ആയതിനാൽ ലോകത്തിൽ ക്രിസ്തുവിനെ അറിയുന്ന ഏവർക്കും പങ്കെടുക്കാവുന്നതാണ്. വിജയികളാകുന്നവരുടെ കുടുംബ ഫോട്ടോ വെബ് സൈറ്റുകളിൽ പ്രസിദ്ധികരിക്കുന്നതായിരിക്കും. ലോകം മുഴുവനുമുള്ള , എല്ലാ ആളുകളെയും ഈ ഓൺലൈൻ ബൈബിൾ ക്വിസ് മത്സരത്തിലേക്ക് ക്ഷണിച്ചു കൊള്ളുന്നു. കടന്നു വരുന്ന എല്ലാ ആഴ്ചയിലേയും മത്സരം സ്പോൺസർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സംഘാടകരുമായി ബന്ധപ്പെടാവുന്നതാണ്.
More info please click the link below
Comments