Home‎ > ‎Recent News‎ > ‎

ഹൈറേഞ്ചിലെ ജനസമൂഹത്തിന് ആശ്വാസമായി നോർത്ത് അമ്മേരിക്കൻ ക്നാനായ റീജിയൻ.

posted Jun 25, 2020, 10:50 PM by News Editor IL
കോവിഡ് പശ്ചാത്തലത്തിൽ, കോട്ടയം അതിരൂപതയുടെ ഹൈറേഞ്ച് ഫൊറോനയുടെ  കീഴിലുള്ള  വിശ്വാസ സമൂഹത്തിനു  കരുണയും കരുതലും നൽകുക എന്ന ലക്ഷ്യത്തോടെ  കാരിത്താസ് ആശുപത്രി നടപ്പിലാക്കുന്ന സൗജന്യ Medi -Care  പദ്ധതിയായ കാരിത്താസ് കെയറിന്റെ ആദ്യ ഘട്ടത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവ്,  ഡയറക്ടർ  ഫാ. ബിനു കുന്നത്ത്, സഹ-വൈദികർ എന്നിവരുടെ സാന്നിധ്യത്തിൽ, (ജൂൺ 24 , 2020 ) കാരിത്താസ് ആശുപത്രിയിൽ വച്ച് നിർവ്വഹിച്ചു.

പദ്ധതിയുടെ ഭാഗമായി ഈ മേഖലയിലുള്ള കിടപ്പു രോഗികൾക്ക് ഒരു മാസത്തെ മെഡിസിൻ സൗജന്യമായി വീടുകളിലെത്തിച്ചു നൽകും. അമേരിക്കയിലെ  ക്നാനായ കത്തോലിക്ക മിഷനിൽ സേവനമനുഷ്‌ടിക്കുന്ന   വൈദികരുടെ പൂർണ പിന്തുണയും സഹായ ഹസ്തവും ഈ ഉദ്യമത്തിനുണ്ട്, ഈ അവസരത്തിൽ വികാരി ജനറാൾ ഫാ.തോമസ് മുളവനാൽ അച്ചനും സഹ വൈദികർക്കും ഞങ്ങളുടെ നന്ദിയും സ്നേഹവും   അറിയിക്കുകയാണ്.  ഇതുവഴി ഹൈറേഞ്ചിലെ ജനസമൂഹത്തിന് ഒരു വലിയ ആശ്വാസമായി മാറുകയാണ് ഈ പദ്ധതി .
Comments