ന്യൂയോർക്ക്: റോക്‌ലാൻഡ് വെസ്റ്ചെസ്റ്റർ ക്നാനായ മിഷൻ പരിശുദ്ധ ദൈവ മാതാവിന്റെ തിരുനാളിനോട് അനുബന്ധിച്ചു നടത്തിയ ഏലക്കായ മാല ലേലം വിശ്വാസികളിൽ ആവേശവും ആഹ്ലാദവും ഉണർത്തി. പരിശുദ്ധ മാതാവിന്റെ പേരിൽ ഒരു ദേവാലയം ഉണ്ടാകണം എന്ന ആഗ്രഹം മിഷൻ ഡയറക്ടർ ഫാ .ജോസ് ആദോപ്പിള്ളി തിരുന്നാൾ ആഘോഷങ്ങൾക്കിടയിൽ ഉന്നയിച്ചപ്പോൾ തിരുനാളിൽ പങ്കെടുത്തവർ എല്ലാവരും സന്തോഷത്തോടെ സ്വാഗതം ചെയ്‌തു. തുടർന്ന് ന്യൂജഴ്‌സി ക്നാനായ മിഷനിലെ ടോം നേർച്ചയായി നൽകിയ ഏലക്കായ മാല തിരുന്നാളിന്റെ സ്നേഹവിരുന്നിനോട് അനുബന്ധിച്ചു ലേലം ചെയ്തു. ക്യുൻസ്, വെസ്റ്റ്ചെസ്റ്റർ, റോക്‌ലാൻഡ്, കണക്റ്റികട്ട് ക്നാനായാ മിഷനുകളിലെ അംഗങ്ങൾ ലേലത്തിൽ പങ്കെടുത്തു ആവേശകരമായ മത്സരത്തിനൊടുവിൽ റെക്കോർഡ് തുകയ്ക്ക് ഏലക്കായ മാല റോക്‌ലാൻഡ് മിഷനിലെ അംഗമായ രാജേഷ് പുത്തൻപുരക്കൽ 42,000 ഡോളറിനു ലേലത്തിൽ സ്വന്തമാക്കി. ലേലത്തിൽ പങ്കെടുത്ത എല്ലാവർക്കും മിഷൻ ഡയറക്ടർ ഫാ. ജോസ് ആദോപ്പിള്ളി നന്ദി പറഞ്ഞു. |
Home > Recent News >