മിഷിഗണിലെ ക്നാനായക്കാർക്കായി സ്ഥാപിതമായ ദേവാലയം ഇനി ക്നാനായക്കാർക്ക് സ്വന്തം .ദൈവ കൃപയാൽ മിഷിഗണിലെ ഇടവകാംഗങ്ങളുടെയും നാനാ ജാതി മതസ്ഥരുടെയും അമേരിക്കയിലെ ഇതര സംസ്ഥാനങ്ങളിലെ സന്മനസ്സുള്ള ക്നാനായക്കാരുടെയും സഹായമാണ് ഈ സ്വപ്നം യാഥാർഥ്യമായത് .2009 -ൽ മിഷൻ സ്ഥാപിതമാകുകയും 2010 ജൂലൈയിൽ ഇടവകയായി ഉയർത്തപ്പെട്ടു .2009 ൽ ഒരു കാറ് റാഫിളും 2016 -ൽ Y-FI എന്ന സ്റ്റേജ് ഷോയും നടത്തി നല്ല തുക സമാഹരിച്ചിരുന്നു .ഇടവകയ്ക്ക് കാലാകാലങ്ങളിൽ നേത്ര്ത്വം നല്‌കിയ റെവ.ഫാ .എബ്രഹാം മുത്തോലത്ത് ,റെവ .ഫാ .മാത്യു മേലേടത്ത് ,റെവ .ഫാ .ഫിലിപ്പ് രാമച്ചനാട്ട് എന്നീ ഞങ്ങളുടെ പ്രിയ വൈദീകരെയും മുൻ കൈക്കാരന്മാരായ ജെയിംസ് തോട്ടം ,ബിജു ഫ്രാൻസിസ് കല്ലേലിമണ്ണിൽ ,ജോമോൻ മാന്തുരുത്തിൽ ,റെജി കൂട്ടോത്തറ ,ജോ മൂലക്കാട്ട് ,തമ്പി ചാഴികാട്ടു,രാജു തൈമാലിൽ എന്നിവരെ ഞങ്ങൾ നന്ദിയോടെ ഓർക്കുന്നു . ജോയി വെട്ടിക്കാട്ട് (കൈക്കാരൻ ) ജെയിസ് കണ്ണച്ചാൻപറമ്പിൽ (കൈക്കാരൻ ) പാരീഷ് കൗൺസിൽ അംഗങ്ങൾ |
Home > Recent News >