ഡിട്രോയിറ്റ്: ആഗസ്ററ് ഒന്നാം തീയതി ഞായറാഴ്ച്ച ഡിട്രോയിറ്റ് സെ .മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിലെ മിഷൻലീഗ് ഫണ്ട് റെയിസിംഗ് നടത്തി ലഭിച്ച തുകയിൽ നിന്നും ആയിരം ഡോളറിനു തത്തുല്യമായ രൂപ കോവിഡ്പ്രതിസന്ധിയിൽ ഓൺലൈൻ പഠനത്തിനു ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികൾക്ക് കരുതൽ ഒരുക്കുക എന്നലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യൽ സെർവീസ്സൊസൈറ്റി വിഭാവനം ചെയ്തു നടപ്പിലാക്കുന്ന മൊബൈൽ ഫോൺ ചലഞ്ച് പദ്ധതിയിലേക്കു സംഭാവനചെയ്തു .അതോടൊപ്പം അഞ്ഞൂറ് ഡോളറിനു തത്തുല്യമായ രൂപ കോട്ടയം അതിരൂപതയുടെ KCYl മൊബൈൽഫോൺ ചലഞ്ച് പദ്ധതിയിലേക്കും സംഭാവന ചെയ്തു . മിഷൻ ലീഗ് എക്സിക്യൂട്ടീവ് അംഗങ്ങളായ റെവ.ഫാ.ജോസെഫ് ജെമി പുതുശ്ശേരിൽ, സുബി തേക്കിലക്കാട്ടിൽ, ക്രിസ്റ്റീൻ മംഗലത്തേട്ടു, റ്റെവിൻ തേക്കിലക്കാട്ടിൽ, കെവിൻ കണ്ണച്ചാൻപറമ്പിൽ, ഷാരൺ ഇടത്തിപ്പറമ്പിൽ, എബി തൈമാലിൽ എന്നിവർ ഫണ്ട്റെയിസിംഗിനു നേത്രത്വം നൽകി. ജെയിസ് കണ്ണച്ചാൻപറമ്പിൽ (P.R.O) |
Home > Recent News >