ഡിട്രോയിറ്റ്: സെപ്റ്റമ്പർ 19 ഞായറാഴ്ച്ച ഡിട്രോയിറ്റ് സെ.മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ സൺഡേ മതബോധന സ്‌കൂൾ ദിനം ആചരിച്ചു. വി. കുർബ്ബാനയ്ക്ക് റെവ.ഫാ ജോർജ് പള്ളിപ്പറമ്പിൽ കാർമ്മികത്വം വഹിക്കുകയും ഇടവകയിലെ സൺഡേ സ്‌കൂൾ കുട്ടികളുടെ മാതാപിതാക്കന്മാർക്കും, ഗ്രാൻഡ് പേരന്റ്സിനും മതബോധനത്തെ കുറിച്ചു ക്‌ളാസ്സ് എടുക്കുകയും ചെയ്തു .സന്നിഹിതരായിരുന്ന എല്ലാ വേദപാഠ അധ്യാപകരേയും ആദരിക്കുകയും വേദപാഠ അധ്യാപകര്‍ നിർവഹിക്കുന്ന ശുശ്രൂഷയെ ഇടവക വികാരി റെവ.ഫാ.ജോസെഫ് ജെമി പുതുശ്ശേരിൽ പ്രെത്യേകമായി അനുമോദിക്കുകയും ചെയ്‌തു. ഇടവകയേ പ്രതിനിധീകരിച്ചു സൗമി അച്ചിറത്തലയ്ക്കൽ നന്ദി പറഞ്ഞു. ജെയിസ് കണ്ണച്ചാൻപറമ്പിൽ (P.R.O) |
Home > Recent News >