posted Mar 21, 2017, 3:27 PM by News Editor
[
updated Mar 21, 2017, 3:29 PM
]
ഡിട്രോയിറ്റ് : മാർച്ച് 12 ഞായറാഴ്ച്ച 10 മണിക് നടന്ന ദിവ്യബലിയിൽ ലിജിയൻ ഓഫ് മേരി ഗ്രൂപ്പിന്റെ നേത്രത്വത്തിൽ കാഴ്ച്ചസമർപ്പണവും വചന വായനകളും സ്തോത്രകാഴ്ച്ച പിരിവും നടത്തപ്പെട്ടു.തുടർന്ന് നടത്തിയ പരിപാടികൾക്ക് വികാരി ഫാ.പിലിഫ് രാമച്ചനാട്ട് പ്രാർഥനയോടെ തുടക്കം കുറിച്ചു. നിരവധി പരിപാടികളോടൊപ്പം "സൗഖം അരികെ" എന്ന ലഘുനാടകവും നടത്തപെട്ടു. 2017-18 ലിജിയൻ ഓഫ് മേരിയുടെ പ്രവർത്തനോത്ഘാടനവും അന്നേദിവസം നടത്തപ്പെട്ടു. ലിജിയൻ ഓഫ് മേരി പ്രസിഡന്റ് ശ്രിമതി മിനി ചെമ്പോലയും പ്രോഗ്രാം കോഓർഡിനേറ്റർ സിമി രാജു, ജയ സന്ദിപ് കള്ളിക്കാട്ട്, മേരി സ്റ്റീഫൻ തെ തറപ്പേൽ , ഷിജാ വലിയപറമ്പിൽ, സിൻസി മാക്സിൻ എടത്തിപ്പറമ്പിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.  |
|