ഡിട്രോയിറ്റ്: ഡിട്രോയിറ്റിൽ സ്ഥാപിതമായ ക്നാനായ കത്തോലിക്ക ദൈവാലയത്തിന്റെ ദശവത്സര ആഘോഷങ്ങളുടെ ഭാഗമായും, നാളിതുവരെ ദൈവാലയത്തിലൂടെ ഇടവക സമൂഹത്തിനും ലഭിച്ച നന്മകളുടെ നന്ദി സൂചകമായും, കോവിഡ് പ്രതിസന്ധിയിൽ കാത്തു സംരക്ഷിച്ച തമ്പുരാനോട് നന്ദി സൂചകമായും 12 മണിക്കൂർ ആരാധനനടത്തി. ഇടവക വികാരി റെവ .ഫാ .ജോസെഫ് ജെമി പുതുശ്ശേരിൽ രാവിലെ 6:15 നു വി .കുർബ്ബാന അർപ്പിച്ചുആരാധന ആരംഭിക്കുകയും ആരാധനയുടെ അവസാനം ദിവ്യകാരുണ്യ പ്രദിക്ഷണവും തുടർന്നു വി കുർബ്ബാനഅർപ്പിക്കുകയും ചെയ്തു. ഇടവകയിൽ പ്രയർ മിനിസ്ട്രിക്കു നേത്രത്വം നല്കാൻ പുതുതായി തിരഞ്ഞെടുത്ത ബിബി തെക്കനാട്ട് ,ബിജി ചക്കുങ്കൽ ,സ്മിനു പുത്തൻപറമ്പിൽ എന്നിവർ ആരാധനയുടെ ക്രമീകരണങ്ങൾക്കു നേത്രത്വം നൽകി. ഇടവകയിലെ കുടുംബങ്ങൾ വ്യത്യസ്തമായ മണിക്കൂറിൽ വന്നു ആരാധന ഗീതങ്ങൾ ആലപിച്ചും ,തിരുവചനങ്ങൾ വായിച്ചും ആരാധനയിൽ പങ്കു കൊണ്ടു. |
Home > Recent News >