ഡിട്രോയിറ്റ്: ഡിട്രോയിറ്റിലുള്ള സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ആഗസ്റ്റ് 21-ാം തീയതി ഞായറാഴ്ച നടത്തപ്പെട്ട കുടുംബ നവീകരണ ധ്യാനത്തിന് നേതൃത്വം നല്കിയത് കേരള ക്രൈസ്തവ സഭയുടെ അഭിമാനവും ലോകസുവിശേഷീകരണത്തിന് അക്ഷീണം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ബഹു. മാത്യു നായ്ക്കംപ്പറമ്പിലച്ചനും സിസ്റ്റർ തെരേസ് വരാക്കളവുമാണ്. ദിവ്യകാരുണ്യാരാധന, വി.കുർ ബാന, വചന ശുശ്രൂഷ എന്നിവയും, അയൽ ഇടവകാംഗങ്ങളുടെ സാന്നിദ്ധ്യവും കൊണ്ട് ഇടവകയ്ക്കും ദേശത്തിനും വിശ്വാസത്തിൻ്റെ ഒരു പുത്തനുണർവ് ലഭിച്ചു. ഭാരതത്തിലും ലോകമെമ്പാടും ക്രൈസ്തവ വിശ്വാസം ശക്തിപ്പെടുവാൻ നിർണ്ണായ പങ്കുവഹിച്ച പോട്ട, ഡിവൈൻ ധ്യാനകേന്ദ്രത്തിനും വിൻസെൻഷ്യൻ കോൺഗ്രിഗേഷൻ്റെ മറ്റ് ധ്യാനശുശ്രൂഷകളുടെയും നേതൃത്വത്തിന് ബഹു. മാത്യു നായ്ക്കംപ്പറമ്പിലച്ചൻ നിർണ്ണായ പങ്കു വഹിച്ചിട്ടുണ്ട്. |
Home > Recent News >