ഡാളസ് ക്രസ്തുരാജ ദേവാലയത്തിൽ നാലു ദിവസം നീണ്ടു നിന്ന യൂത്ത് തിരുന്നാൾ ആഘോഷപൂർവം സമാപിച്ചു. കഴിഞ്ഞ ഒരു വര്ഷക്കാലത്തെ ഒരുക്കത്തോടുകൂടി പുതിയ തലമുറ ആവേശത്തോടെ ഏറ്റെടുത്ത തിരുന്നാൾ യുവജനങ്ങളുടെ സംഘാടക മികവു കൊണ്ടും പങ്കാളിത്തം കൊണ്ടും ആഗോള ശ്രദ്ധ നേടി. ഡാളസ് CTK യൂത്ത് മിനിസ്ട്രി നേതൃത്വം കൊടുത്ത തിരുനാൾ നോർത്ത് അമേരിക്കയിലെ ക്നാനായ യുവതലമുറക്ക് വിശ്വാസപരമായ ഒരു ജീവിതം നയിക്കുന്നതിന് തീർച്ചയായും പ്രചോദനം നൽകുന്നതാണ്. പ്രധാന തിരുനാള്‍ ദിനമായ ഒക്ടോബര്‍ 10 ഞായറാഴ്ച വൈകുന്നേരം 4.30 ന് റവ.ഫാ.ജോസ് തറയ്ക്കല്‍ ആഘോഷമായ തിരുനാള്‍ റാസയ്ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഫാ.ക്രിസ്റ്റി ജേക്കബ്, ഫാ.ബോബന്‍ വട്ടംപുറത്ത്, ഫാ.ബോബന്‍ പുതിയാപറമ്പില്‍, ഫാ.വില്‍സ്സണ്‍ വട്ടപ്പറമ്പില്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു. റവ.ഫാ.കെവിന്‍ മുണ്ടയ്ക്കല്‍ തിരുനാള്‍ സന്ദേശം നല്‍കി. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണവും, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദത്തോടും കൂടി തിരുനാള്‍ പരിസമാപ്തി കുറിച്ചു. വികാരി ഫാ. റെന്നി കട്ടേൽ തിരുനാൾ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി. |
Home > Recent News >