Home‎ > ‎Recent News‎ > ‎

ഡാലസ് ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കാത്തലിക് ചർച്ച്, ഡാളസ് ദശവാർഷിക ആഘോഷ സുവനീർ പ്രസിദ്ധീകരിച്ചു.

posted Mar 4, 2022, 12:57 PM by News Editor IL   [ updated Mar 4, 2022, 1:01 PM ]


ഡാലസ്: ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കാത്തലിക് ചർച്ച്, ഡാളസ്
ദശവാർഷിക  ആഘോഷ സുവനീർ (Decennial celebration souvenir) പ്രസിദ്ധീകരിച്ചു.ഫെബ്രുവരി 27 ഞായറാഴ്ച്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം  ഇടവക വികാരി റവ. ഫാ.എബ്രഹാം കളരിക്കൽ സുവനീർ  ഔദ്യോഗികമായി പ്രകാശനം ചെയ്തു.ഈ സുവനീറിൽ ഇടവകയുടെ  ചരിത്ര സംഭവങ്ങൾ, മുൻ വികാരിമാർ  & അഡ്മിനിസ്ട്രേഷൻസ്, വിവിധ ശുശ്രൂഷകളുടെ പ്രവർത്തനങ്ങൾ, 330  കുടും ബങ്ങളുടെ വിവരങ്ങൾ കുടുംബ ചിത്രങ്ങൾ  എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട് . മുൻ പാസ്റ്റർ ഫാ.റെന്നി കട്ടേലിന്റെ നേതൃത്ത്വത്തിൽ  2021 ഫെബ്രുവരിയിൽ ആറംഗ സുവനീർ കമ്മിറ്റി രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചിരുന്നു.  സന്തോഷ് ചക്കുങ്ങൽ, ജോതി സുബാഷ് അരീച്ചിറ, വിനിൽ പാലുത്തറ, ബൈജു ആലപ്പാട്ട്, ജോൺസ് ജോയ് ചോരത്ത് എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. സുവനീർ കമ്മിറ്റിയുടെ ഒരു വർഷത്തെ കഠിനാധ്വാനത്തിനും  സേവനത്തിനും വികാരി  ഫാ. എബ്രഹാം കളരിക്കൽ , ട്രസ്റ്റികൾ, ഇടവകാംഗങ്ങൾ എന്നിവർ ചേർന്നു  അനുമോദനം രേഖപ്പെടുത്തി.

  -ബൈജു ആലപ്പാട്ട്, PRO

Comments