Home‎ > ‎Recent News‎ > ‎

ചിക്കാഗോയില്‍ നിന്നും വിശുദ്ധ നാട്ടിലേക്കു തീർഥാടനം

posted Mar 28, 2017, 3:59 PM by News Editor   [ updated Mar 28, 2017, 4:00 PM ]
ചിക്കാഗോ മോർട്ടൺ ഗ്രോവ് സെൻറ് മേരീസ്  ഇടവകയുടെ  തീർഥാടന കമ്മറ്റിയുടെ നേതൃത്വത്തിൽ   വിശുദ്ധ നാട്ടിലേക്കു  തീർഥാടനം നടത്തപ്പെടുന്നു. 2017  സെപ്റ്റംബർ 25 ന് പുറപ്പെട്ട്  ജോർദാൻ, ഇസ്രായേൽ, പാലസ്റ്റീനാ  എന്നിവിടങ്ങൾ സന്ദർ ശിച്ച് ഒക്ടോബർ  5 ന്  മടങ്ങിയെത്തുന്ന വിധത്തിലാണ് തീർത്ഥയാത്ര  ഒരുക്കിയിരിക്കുന്നത്. ദൈവപുത്രനായ  ക്രിസ്തു ജനിച്ചതും, പ്രവർത്തിച്ചതും, മരിച്ചു -ഉയർത്തതുമായ  രക്ഷാകര സംഭവങ്ങൾ കൊണ്ട് അനുഗ്രഹീതമായ പുണ്യസ്ഥാലങ്ങൾ  സന്ദർശിക്കുന്ന ഈ തീര്ഥയാത്രക്ക് "ഫെയ്ത് ഹോളിഡേയ്സ്" തീർത്ഥാടന  ഏജൻസിയാണ്  ക്രമീകരണം നടത്തുന്നത്. 11  ദിവസം  നീണ്ടു നില്ക്കുന്ന തീർത്ഥാടനത്തിന്  2399  ഡോളറാണ്  ചിലവ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 500 ഡോളർ  അഡ്വാൻസ് നൽകി  ഉടൻതന്നെ പേര് രജിസ്റ്റർ ചെയ്യുക. മോർട്ടൺ ഗ്രോവ് സെൻറ് മേരീസ്  ഇടവക വികാരി റവ. ഫാ. തോമസ്  മുളവനാൽ  തീർത്ഥാടനത്തിന് നേതൃത്വം നല്കുന്നു.