ചിക്കാഗോ: മോർട്ടൺഗ്രോവ് സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ചെറുപുഷ്പ മിഷൻ ലീഗ് ഉദ്ഘാടനവും മിഷൻ ഞായർ ആചാരണവും നടത്തപ്പെട്ടു. ഒക്ടോബർ 18 മിഷൻ ഞായറാഴ്ച രാവിലെ പത്ത് മണിക്ക് നടന്ന വിശുദ്ധ ബലിയർപ്പണത്തിന് ശേഷം ഏഷ്യയിലെ ഏറ്റവും വലിയ അൽമായ പ്രേഷിത സംഘടനയായ മിഷൻ ലീഗിന്റെ ഉദ്ഘാടനം കർമ്മം ക്നാനായ റീജിയൻ ഡയറക്ടർ മോൺ.തോമസ് മുളവാനാൽ നിർവഹിച്ചു. ഫാദർ ടോം കണ്ണന്താനം , ബ്രദർ അംഗിത് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സി.എം.എൽ ചിക്കാഗോ യൂണിറ്റ് കോഡിനേറ്റഴ്സായ സിസ്റ്റർ ജസീന, ജോജോ ആനാലിൽ, സൂര്യ കരികുളം, സജി പൂതൃക്കയിൽ എന്നിവർ വേണ്ട നേതൃത്വം നൽകി. ബഹുമാനപ്പെട്ട തോമസ് അച്ചൻ ചടങ്ങിൽ പങ്കെടുത്ത കുഞ്ഞു മിഷനറിമാർക്കെല്ലാം വെഞ്ചിരിച്ച ബാഡ്ജ് അണിയിച്ച് അഭിനന്ദിച്ചു. വിശുദ്ധ കുർബാനയിലെ സാന്നിധ്യം കൊണ്ടും സാമ്പത്തിക പങ്കാളിത്തം കൊണ്ടും പങ്കെടുത്ത ഇടവകാംഗങ്ങൾ ഏവരും മിഷൻ ഞായറിന്റെ ഭാഗമായി. |
Home > Recent News >