Home‎ > ‎Recent News‎ > ‎

ചിക്കാഗോ : സെൻറ്റ് : മേരീസ് ക്നാനായ കത്തോലിക്ക് ഇടവകയിൽ യുവജന വർഷം ഉത്‌ഘാടനം ചെയ്തു

posted Jan 5, 2017, 9:24 AM by News Editor   [ updated Jan 5, 2017, 9:24 AM ]
ചിക്കാഗോ : സെൻറ്റ് : മേരീസ് ക്നാനായ കത്തോലിക്ക് ഇടവകയിൽ യുവജന വർഷം ഉത്‌ഘാടനം ചെയ്തു . നോർത്ത് അമേരിക്കയിലെ സിറോ മലബാർ സഭ 2017 യുവജന വർഷമായി പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണിത്. ജനുവരി ഒന്നാം തിയതി വി.കുർബാനയ്ക്കു ശേഷം ഇടവകയിലെ യുവജനങ്ങൾ യുവജനവർഷ സമർപ്പണം നടത്തിയതിനുശേഷം  വികാരി ബഹു. തോമസ് മുളവനാൽ നൂറോളം  യുവജനങ്ങളോടൊപ്പമാണ്  യുവജന വർഷത്തിന് തിരിതെളിച്ചത് 
"നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കണം " എന്ന ക്രിസ്തു വചനത്തെ ആസ്പതമാക്കിയുള്ള യുവജന വർഷം  പരസ്പരം കണ്ടെത്തുന്നതിനും സൗഹൃതത്തിലേക്ക് കടന്നുവരാനും കുടുംബവും ഇടവകയുമായുള്ള ബന്ധം ആഴപ്പെടുത്തി സഭയിലും സമൂഹത്തിലും ക്രിസ്തു സാക്ഷികളാകാനുള്ള ത്രിവിധ തലങ്ങളിലാണ്  യുവജന വർഷം  വിഭാവനം ചെയുന്നത്. 
വി.ബലിക്കുശേഷം യുവജനങ്ങൾ ഒരുമിച്ച് കൂടി ഈ വർഷത്തെ കർമ്മപരിപാടികൾ ചർച്ച ചെയ്ത് വിവിധ പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്‌തു . 
യുവജന ട്രസ്റ്റി ടോണി കിഴക്കേക്കുറ്റ് , പാരിഷ് കൗൺസിൽ  യുവജന പ്രതിനിധി ഷോൺ തെക്കേപറമ്പിൽ , 
ഇടവകയിലെ യുവജന പ്രവർത്തനങ്ങൾക്ക് സഹായം നൽകുന്ന പോൾസൺ കുളങ്ങര , സാബു നാടുവിട്ടിൽ , സി. ജൊവാൻ SVM , കൈക്കാരന്മാരായ ബിനോയ് പൂത്തറയിൽ , സ്റ്റീഫൻ ചൊള്ളമ്പേൽ , മനോജ് വഞ്ചിയിൽ , റ്റിറ്റോ കണ്ടാരപ്പള്ളിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.