Home‎ > ‎Recent News‎ > ‎

ചിക്കാഗോ സെന്റ് മേരീസ് മതബോധന സ്കൂളിൽ ക്രിസ്തുമസ് ആഘോഷം

posted Dec 27, 2020, 2:12 PM by News Editor IL
ചിക്കാഗോ സെന്റ് മേരീസ് മതബോധന സ്കൂളിൽ ക്രിസ്തുമസ് ആഘോഷം ഓൺലൈൻ ആയി നടത്തപ്പെട്ടു: ചിക്കാഗോ : മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് മതബോധന സ്കൂളിൽ ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷ പരിപാടികൾ ഓൺലൈൻ ആയി നടത്തപ്പെട്ടു . ഗ്രേഡ് അടിസ്ഥാനത്തിൽ ആണ് ആഘോഷങ്ങൾ നടത്തപ്പെട്ടത് . ക്രിസ്തുമസ് കരോൾ , ക്രിസ്തുമസ് ഗെയിംസ് , ക്രിസ്തുമസ് ട്രീയുടെയും പുൽക്കൂടിന്റെയും പ്രദർശനം തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു . ക്രിസ്തുമസ് ഡ്രസ്സ് കോഡ് ആഘോഷങ്ങൾക്ക് ചാരുത പകർന്നു . ഇടവക വികാരി ഫാ . തോമസ് മുളവനാൽ വിവിധ ക്ലാസുകൾ സന്ദർച്ചു സന്ദേശം നൽകി . സ്കൂൾ ഡയറക്ടർമാരായ സജി പൂത്തൃക്കയിൽ, മനീഷ്  കൈമൂലയിൽ , സെക്രട്ടറി ബിനു ഇടകരയിൽ , അദ്ധ്യാപകർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Comments