Home‎ > ‎Recent News‎ > ‎

ചിക്കാഗോ സെന്റ് മേരിസിൽ പരി. കന്യാകമാതാവിന്റെ ദർശന തിരുനാൾ ഭക്തി നിർഭരമായി

posted Aug 16, 2020, 3:59 PM by News Editor IL

ചിക്കാഗോ ; സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷിക വർഷത്തിൽ സ്വർഗ്ഗീയ മദ്ധ്യസ്ഥയായ പരി. കന്യാക മാതാവിന്റെ സ്വർഗ്ഗാരോ
ഹണ തിരുനാൾ ഭക്തിനിർഭരമായി ആചരിച്ചു. ‘കോവിഡ് 19’ എന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ ഗവൺമെൻറിൻറെ എല്ലാ നിയമ മാനദണ്ഡങ്ങളും പാലിച്ചായിരുന്നു ഈ വർഷത്തെ തിരുനാൾ ആഘോഷം. ഓഗസ്റ്റ് 9 ഞായറാഴ്ച രാവിലെ 10 മണിക്ക് നടത്തിയ ദിവ്യബലിക്ക് ശേഷം നൊവേനയും പതാകയും ഉയർത്തി. തുടർന്ന് ഓരോ ദിവസങ്ങളിലും വൈകിട്ട് 7 മണിക്ക് വിശുദ്ധ കുർബാനയോടുകൂടി തിരുനാൾ വാരാഘോഷമായി ആചരിച്ചു. ഓഗസ്റ്റ് 15 ശനിയാഴ്ച രാവിലെ നടന്ന വി. ബലിക്കു ശേഷം മാതാവിന്റെ ഗ്രോട്ടോയ്ക്ക് മുന്നിൽ മുല്ലപ്പൂമാല സമർപ്പണവും കുഞ്ഞുങ്ങളെ അടിമ വെച്ചുള്ള പ്രാർത്ഥിനയും നടത്തി . പ്രധാന തിരുനാൾ ദിവസമായ ഓഗസ്റ്റ് 16 ഞായറാഴ്ച രാവിലെ 10 മണിക്ക് ഫാ. അബ്രഹാം മുത്തോലത്തിന്റെ മുഖ്യകാർമികത്വത്തിൽ നടത്തിയ തിരുനാൾ റാസ ഭക്തി നിർഭരമായി. മോൺ. തോമസ് മുളവനാൽ,
ഫാ ബിൻസ് ചേത്തെലിൽ ,ഫാ.ബോബൻ വട്ടംപുറത്ത്. എന്നിവർ സഹകാർമ്മികരായിരുന്നു.
ഫാ ബിൻസ് ചേത്തെലിൽ തിരുനാൾ സന്ദേശം നൽകി. സാമൂഹിക അകലം പാലിച്ചു കൊണ്ടുള്ള ഈ വർഷത്തെ തിരുനാൾ പ്രദിക്ഷണം ഏറെ ശ്രദ്ധേയമായി.
വിശുദ്ധരുടെ അലങ്കരിച്ച വിവിധ രൂപങ്ങളും , ചെണ്ട മേളവും തിരുനാളിനു മാറ്റു കൂട്ടി . ഗവൺമെൻറിൻറെ നിയമ നിയന്ത്രണങ്ങൾക്ക് വിധേയമായി വിശ്വാസികൾ തിരുനാൾ തിരുകർമ്മങ്ങളിൽ പങ്കെടുത്ത് മോർട്ടൺ ഗ്രോവ് അമ്മയുടെ അനുഗ്രഹങ്ങൾ ഏറ്റുവാങ്ങി.
ഈ വർഷത്തെ തിരുനാൾ പ്രസുദേന്തി ശ്രീ. സ്റ്റീഫൻ & സിമി കിഴക്കേക്കുറ്റ് ഫാമിലി ആയിരുന്നു.വികാരി ഫാ തോമസ് മുളവനാൽ, ഫാ ബിൻസ് ചേത്തെലിൽ, ട്രസ്റ്റിമാരായ സാബു നടുവീട്ടിൽ, സണ്ണി മേലേടം , ജോമോൻ തെക്കേപറമ്പിൽ, സിനി നെടുംതുരുത്തിൽ, ക്രിസ് കട്ടപ്പുറം, സി. സിൽവേരീയുസ്. സി. സനൂജ, സി. ജസീന, സി.ജോവാന എന്നിവർ തിരുനാളിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് വേണ്ട നേതൃത്വം നൽകി.
Comments