ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ഇടവകയിൽ നവംബർ 18 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്കുള്ള വി. കുർബ്ബാനയോടെ ആരംഭിച്ച നാൽപ്പത് മണിക്കൂർ ആരാധന യുടെ സമാപനവും കരുണയുടെ വർഷത്തിന്റെ സമാപനവും ഞയറായ്ച്ച വൈകിട്ട് 4 മണിക്ക് വി. കുർബ്ബാനയും ദിവ്യാകാരുണ്യ പ്രദിക്ഷണവും വാഴ്വും നടത്തികൊണ്ട് നടത്തപ്പെടുന്നു. നാൽപ്പതു മണിക്കൂർ ആരാധനയുടെ സമാപനത്തിന് ചിക്കാഗോ സീറോ മലബാർ രൂപതയുടെ സഹായ മെത്രാൻ മാർ. ജോയി ആലപ്പാട്ട് മുഖ്യ കാർമികത്വം വഹിച്ചു . കൂടാര യോഗങ്ങൾ, ഇടവകയിലെ വിവിധ മിനിസ്ട്രികൾ, ചിക്കാഗോയിലെ വിവിധ സഹോദര ഇടവകകളിൽ നിന്നുള്ള പ്രതിനിധികൾ, ഇടവകയിലെ മതബോധന സ്കൂളിലെ കുട്ടികൾ തുടങ്ങി നിരവധിപേർ നാല്പ്പത് മണിക്കൂർ ആരാധയുടെ വിവിധ സമയങ്ങളിൽ ആരാധനക്ക് നേതൃത്വം നൽകി വരികയായിരുന്നു. വികാരി. ഫാ. തോമസ് മുളവനാൽ, അസി. വികാരി. ഫാ ബോബൻ വട്ടംപുറത്ത്, കൈക്കാരന്മാരായ ടിറ്റോ കണ്ടാരപ്പള്ളി, ബിനോയി പൂത്തുറയിൽ, സ്റ്റിഫൻ ചൊള്ളമ്പേൽ, മനോജ് വഞ്ചിയിൽ, സിസ്റ്റർ സിൽവേറിയോസ് എന്നിവർ നാൽപതു മണിക്കൂർ ആരാധനയുടെ സജ്ജീകരണങ്ങൾക്ക് നേതൃത്വം നൽകും. അനുഗ്രഹ ദായകമായ നാൽപ്പത് മണിക്കൂറുകളിലൂടെ ദിവ്യകാരുണ്യ നാഥനെ കണ്ടുമുട്ടുവാനും അനുഗ്രഹങ്ങൾ വർഷിക്കപ്പെടുന്ന നിമിഷങ്ങൾക്ക് സാക്ഷികളാകുവാനും എല്ലാവർക്കും സാധിച്ചു . By : Johnikutty Pillaveettil PRO |
Home > Recent News >