ചിക്കാഗോ: ചിക്കാഗോയിലെ ക്‌നാനായ യുവജനങ്ങള്‍ താങ്ക്‌സ് ഗിവിംഗ് ഡേയോട് അനുബന്ധിച്ച് നവംബര്‍ 25-ന് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തില്‍ ഒന്നിച്ചുചേരുകയും താങ്ക്‌സ് ഗിവിംഗ് ഡിന്നര്‍ നടത്തുകയും ചെയ്തു. 250-ലധികം യുവജനങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു. ഇടവകയിലെ യുവജനങ്ങള്‍ ഇദംപ്രഥമമായിട്ടാണ് ഇത്ര വലിയ ഒരു ഒത്തുചേരല്‍ സംഘടിപ്പിച്ചത്. പ്രാര്‍ത്ഥനയോടെ ആരംഭിച്ച യുവജന കൂട്ടായ്മയില്‍ നിരവധി വിനോദ പ്രോഗ്രാമുകളും മാജിക് ഷോയും ആവേശം പകര്‍ന്നു. യുവജനങ്ങള്‍ തന്നെ നേതൃത്വം നല്‍കിയ പ്രോഗ്രാമിന് ഇടവക സമൂഹം മികച്ച പിന്തുണ നല്‍കി. യുവജനങ്ങള്‍ സ്വയം പാകംചെയ്ത ഭക്ഷണമാണ് എല്ലാവര്‍ക്കും ഡിന്നറില്‍ വിളമ്പിയത്. ബഹുമാനപ്പെട്ട വൈദീകര്‍, സിസ്റ്റേഴ്‌സ്, പാരീഷ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, യൂത്ത് ഡയറക്‌ടേഴ്‌സ് തുടങ്ങിയവരുടെ സാന്നിധ്യം ഉണ്ടായിരുന്നു. വികാരി ബഹു. തോമസ് മുളവനാല്‍ അച്ചന്‍ എല്ലാ യുവജനങ്ങളേയും അഭിനന്ദിക്കുകയും, യുവജനങ്ങള്‍ ഒറ്റക്കെട്ടായി സഭയോടും സമുദായത്തോടും ഒപ്പംചേര്‍ന്ന് വളരുമ്പോള്‍ അടുത്ത തലമുറ വിശ്വാസത്തില്‍ ശക്തിപ്പെടുമെന്നു ഓര്‍മ്മപ്പെടുത്തുകയും ചെയ്തു. എല്ലാ മാസവും ആദ്യ ഞായറാഴ്ചയിലെ പ്രധാന കുര്‍ബാന യുവജന പ്രാതിനിധ്യത്തോടെ അര്‍പ്പിക്കാനും തുടര്‍ന്നു യുവജന സംഗമം നടത്തുവാനും തീരുമാനിച്ചു. ജോലിയും പഠനത്തിനുമായി അകലങ്ങളില്‍ ആയിരിക്കുന്ന യവജനങ്ങള്‍ ഒന്നിച്ചെത്തുന്ന അവസരങ്ങളില്‍ വിപുലമായ പ്രോഗ്രാമുകള്‍ നടത്താനും കൂട്ടായ്മകള്‍ വര്‍ധിപ്പിക്കാനും തീരുമാനിച്ചു. യുവജനസംഗമത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ക്യാന്‍ ഫുട്ട് കളക്ഷന്‍സ് ഗുഡലൂപ്പ മാതാവിന്റെ പള്ളിയിലെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്കി യേശുവിന്റെ കരുണയുടെ മുഖം പ്രകടിപ്പിച്ചത് ഏറെ ശ്ശാഘനീയമായി. ജോണിക്കുട്ടി പിള്ളവീട്ടില്‍,PRO |
Home > Recent News >