posted Nov 23, 2020, 10:47 AM by News Editor IL
ചിക്കാഗോ സെന്റ് മേരീസ് ദേവാലയത്തിൽ ആദ്യകുർബാന സ്വീകരണം നടത്തി : ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിലെ ഈ വർഷത്തെ ആദ്യകുർബാന സ്വീകരണം മൂന്ന് ബാച്ചുകളായി ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു. മൂന്ന് ബാച്ചുകളിലായി 27 കുട്ടികളാണ് ആദ്യകുർബാന സ്വീകരിച്ചത് . ചടങ്ങുകൾക്ക് വികാരി ഫാ . തോമസ് മുളവനാൽ മുഖ്യകാർമികത്വം വഹിച്ചു . വിവിധ ദിവസങ്ങളിൽ ഫാ . എബ്രഹാം മുത്തോലത് , ഫാ . ടോം കണ്ണന്താനം , ഫാ .ലുക്ക് തിരുനെല്ലിപ്പറമ്പിൽ , ഫാ. മാത്യു കൈതമലയിൽ , ഡീക്കൻ ജോസഫ് തച്ചാറ എന്നിവർ സഹകാർമ്മികർ ആയിരുന്നു .സെന്റ് മേരീസ് മതബോധന സ്കൂൾ ഡയറക്ടർ മാരും അധ്യാപകരും ആണ് കുട്ടികളെ ആദ്യകുർബാനക്കായി ഒരുക്കിയത് . ഷാജി എടാട്ടിന്റെ നേതൃത്വത്തിലുള്ള മാതാപിതാക്കളുടെ കമ്മറ്റിയും പള്ളി ട്രസ്റ്റിമാരും ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി . വിസിറ്റേഷൻ കോൺവെന്റ് സിസ്റ്റർമാരും ഷാനിൽ വെട്ടിക്കാടിന്റെ നേതൃത്വത്തിൽ മാതാക്കളും ദേവാലയത്തിലെ അലങ്കാരങ്ങൾക്ക് നേതൃത്വം നൽകി . സെന്റ് മേരീസ് കൊയർ ഗാനങ്ങൾ ആലപിച്ചു . അൾത്താരശുശ്രുഷികൾ വിലപ്പെട്ട സേവനങ്ങൾ ചെയ്തു . ക്നാനായ വോയ്സ് പരിപാടികൾ തത്സമയം സംപ്രേഷണം ചെയ്തു . ഡി സി ഡിജിറ്റൽ ഫോട്ടോഗ്രാഫി നിർവഹിച്ചു . |
|