Home‎ > ‎Recent News‎ > ‎

ചിക്കാഗോ സെ. മേരീസ് ക്നാനായ ദൈവാലയത്തിൽ അഖണ്ഡ തിരുവചന തീർത്ഥാടനം സമാപിച്ചു

posted Dec 22, 2020, 8:38 PM by News Editor IL
ചിക്കാഗോ: മോർട്ടൺ ഗ്രോവ് സെ.മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ ക്രിസ്മസിന് ഒരുക്കമായി ഇടവകയിലെ കുടുംബാംഗങ്ങൾ ഒന്നു ചേർന്ന് നടത്തിയ സംപൂര്ണ ബൈബിൾ പാരായണ യജ്ഞം പരിസമാപിച്ചു. ഡിസംബർ 13-)o തിയതി ഞായറാഴ്ച്ച 11.30 നു അഭി. മാർ ജേക്കബ് അങ്ങാടിയത്തു ബൈബിളിലെ ആദ്യ അദ്ധ്യായം വായിച്ചു ഉദ്ഘാടനം ചെയ്ത സംപൂർണ്ണ ബൈബിൾ വായന രാപകൽ ഇടമുറിയാതെ ബൈബിൾ പാരായണം നടത്തി. ഡിസംബർ 17 വ്യാഴാഴ്ച വൈകിട്ട് സെ.മേരീസ് ക്നാനായ ദൈവാലയത്തിൽ നടന്ന സമാപന ശുശ്രൂഷയിൽ അഭിവന്ദ്യ മാർ ജോയി ആലപ്പാട്ടിന്റെ ആശിർവാദത്തോടെ നൂറ് മണിക്കൂർ കൊണ്ട് ബൈബിൾ വായന ആദ്യാവസാനം വരെ വായിച്ചെത്തി. ഇദംപ്രഥമമായി ഒരു ഇടവക ഒരു കുടുംബം എന്ന നിലയിൽ നടത്തിയ തിരുവചന തീർത്ഥാടനം തികച്ചും അനുഗ്രഹ പ്രദവും ശക്തിദായകവും മായി ഇടവകങ്ങൾക്ക് അനുഭവവേദ്യമായി. ഇടവക വികാരി മോൺസിഞ്ഞോർ തോമസ് മുളവാനാലിന്റെ നേതൃത്വത്തിൽ ഇരുപതോളം വരുന്ന വോളണ്ടിയേഴ്സിന്റെ കൂട്ടായ ശ്രമം ഈ സംരംഭത്തെ അത്യന്ത്യം ഹൃദ്യവും സരളവുംമാക്കി.
Comments